vuukle one pixel image

ഗംഭീർ പറഞ്ഞു, കൊൽക്കത്ത നടപ്പാക്കി! കോലിപ്പട ചാരമായ ദിവസം | IPL 2025 | RCB vs KKR

Web Desk  | Published: Mar 22, 2025, 3:01 PM IST

കൊല്‍ക്കത്തയുടെ ഡ്രെസിങ് റൂമില്‍ നിശബ്ദതയായിരുന്നു. ആ ചുവരുകള്‍ക്കുള്ളില്‍ ഗംഭീറിനെ ഇത്രത്തോളം രോക്ഷാകുലനായി ആരും കണ്ടിട്ടില്ല. ഗംഭീറിന് ഈ കളി ജയിച്ചെ മതിയാകു. സഹതാരങ്ങളില്‍ നിന്ന് വിജയത്തിനായുള്ള ദാഹം അയാള്‍ തേടി. അതിനായി അയാള്‍ ഒരു ഗാമ്പിള്‍ നടത്തി. മത്സരത്തിനിടെ ഒരു ക്യാപ്റ്റനും പറയാൻ സാധ്യതയില്ലാത്തൊരു വാചകം ഗംഭീര്‍ തന്റെ പെപ് ടോക്കില്‍ ചേർത്തു.