'ഞങ്ങളുടെ ചാപ്റ്റര്‍ കഴിഞ്ഞു, അവര്‍ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ'; റോബിനെക്കുറിച്ച് ദിൽഷ

തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ചും ദില്‍ഷ തുറന്നുപറഞ്ഞു.

bigg boss winner dilsha prasannan about robin radhakrishnan life

റിയാലിറ്റി ഷോകളിലൂടെയും ബിഗ് ബോസിലൂടെയും പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് ദിൽഷ പ്രസന്നൻ. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യത്തെ 'ലേഡി ടൈറ്റിൽ വിന്നർ' എന്ന വിശേഷണവും ദിൽഷക്ക് സ്വന്തം. ഇപ്പോഴിതാ ബിഗ് ബോസിൽ പോയപ്പോഴും തിരിച്ചു വന്നതിനു ശേഷവും തനിക്കുണ്ടായ നേട്ടങ്ങളെക്കുറിച്ചും പ്രതിസന്ധികളെക്കുറിച്ചും സൗഹൃദങ്ങളെക്കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് ദിൽഷ. ഒരു ഓൺലൈൻ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.

ബിഗ് ബോസ് ഷോയിലൂടെ തന്റെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വന്നിട്ടുണ്ടെന്ന് ദിൽഷ പറയുന്നു. ''ബിഗ് ബോസിന് ശേഷം ജീവിതത്തില്‍ വലിയ മാറ്റങ്ങളുണ്ടായി. എവിടെപ്പോയാലും ആളുകൾ തിരിച്ചറിയും. ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സ് കൂടി. കൊളാബ് ഷൂട്ടുകളൊക്കെ വരുന്നുണ്ട്. അതൊക്കെ ബിഗ് ബോസ് കാരണം സംഭവിച്ചതാണ്. ബിഗ് ബോസിനു ശേഷം ഒരു സിനിമയിലും അഭിനയിച്ചിരുന്നു'', എന്ന് ദിൽഷ പ്രസന്നൻ പറഞ്ഞു.

Latest Videos

ബിഗ് ബോസില്‍ നിന്നും ഉണ്ടായ സൗഹൃദങ്ങളെക്കുറിച്ചും ദിൽഷ അഭിമുഖത്തിൽ സംസാരിച്ചു. ''ജാസ്മിന്‍, ഡോക്ടര്‍, ബ്ലെസി ഒക്കെ നല്ല സുഹൃത്തുക്കളായിരുന്നു. പുറത്തിറങ്ങിയ ശേഷം എല്ലാവരും അവരുടേതായ ജീവിതത്തിന്റെ തിരക്കുകളിലാണ്. ചിലരുമായി കോണ്ടാക്ട്ക് ഉണ്ട്. റിയാസുമായി ഷോയ്ക്കകത്തു വെച്ച് അടിയായിരുന്നു. പക്ഷേ ഞാൻ ഒന്നും മനസിൽ വെയ്ക്കുന്ന ആളല്ല. റിയാസുമായും ഇപ്പോൾ കോണ്ടാക്ട് ഉണ്ട്'', എന്ന് ദിൽഷ പറഞ്ഞു. 

റോബിനുമായുള്ള സൗഹൃദത്തെക്കുറിച്ചും ദിൽഷ വിശദീകരിച്ചു. ''ഡോക്ടറുടെ കല്യാണം കഴിഞ്ഞതിന്റെ വീഡിയോസ് കണ്ടിരുന്നു. ഞങ്ങളുടെ ചാപ്റ്റര്‍ കഴിഞ്ഞു. ഇനി പുതിയ ചാപ്റ്റര്‍ ആണ്. അവര്‍ അതില്‍ സന്തോഷത്തോടെ മുന്നോട്ട് പോകട്ടെ. ചിലപ്പോള്‍ അത് ഇങ്ങനെ പോകാനായിരിക്കും വിധി'', എന്നും താരം കൂട്ടിച്ചേർത്തു.

'ഞാൻ കാരണമല്ല അവർ ഡിവോഴ്സ് ആയത്'; എല്ലാം തുറന്നു പറഞ്ഞ് സായ് ലക്ഷ്മി

തനിക്ക് നേരിടേണ്ടി വന്ന സൈബര്‍ ബുള്ളിയിംഗിനെക്കുറിച്ചും ദില്‍ഷ തുറന്നുപറഞ്ഞു. ''പുറത്ത് വന്ന ശേഷം ഒരുപാട് പ്രശ്‌നങ്ങളുണ്ടായി. സൈബര്‍ ബുള്ളിയിങ്ങ് കുറേ അനുഭവിച്ചു. ആ സമയത്ത് ഞാന്‍ വിചാരിച്ചിട്ടുണ്ട് പോകണ്ടായിരുന്നുവെന്ന്. ഞാന്‍ കാരണം ആണല്ലോ മാതാപിതാക്കള്‍ക്ക് തെറിവിളി കേള്‍ക്കേണ്ടി വരുന്നത് എന്നൊക്കെ ചിന്തിച്ചിട്ടുണ്ട്'', എന്നും ദിൽഷ കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!