Sep 25, 2023, 12:49 PM IST
സ്വഭാവം കൊണ്ട് ഓരോ അടൂർ ചിത്രവും സമൂഹത്തിന്റെ ശീലങ്ങൾ വ്യക്തിയിൽ സംഭവിക്കുന്ന പ്രതിഫലനങ്ങളിലൂടെ നീണ്ട ഏകാഗ്രമായ യാത്രകളാണ്. പ്രമേയങ്ങളൊട്ടു മുക്കാലും ഇരുപതാം നൂറ്റാണ്ടിന്റെ പകുതിയോളമെത്തുന്ന കേരളീയ ജീവിതത്തിന്റെ പശ്ചാത്തലങ്ങളിൽ നിന്ന് ജനിച്ചു. 'പിന്നെയും' എന്ന അവസാനചിത്രം മാറ്റിനിർത്തിയാൽ, 12 ഫീച്ചർ സിനിമകളിൽ 11ലും അടൂർ പറഞ്ഞത് ഒരർത്ഥത്തിൽ സ്വന്തം ബാല്യകാലത്തിൽ പ്രതിഫലിച്ച ജീവിതാന്തരീക്ഷം കൂടിയായിരുന്നു. കാണാം 'ലെജൻഡ്സ്- ജീവിതം ഇതിഹാസമാകുന്നതെങ്ങനെ?'