Sep 1, 2023, 11:19 AM IST
ന്യൂസിലൻഡിൽ പ്രവാസി മലയാളികളുടെ ഗംഭീര ഓണാഘോഷം. ന്യൂസിലാൻഡ് ഹാമിൽട്ടൻ സെന്റ് മേരീസ് യാകോബായ സുറിയാനി പള്ളിയുടെ ഓണാഘോഷം വിവിധ പരിപാടികളോടെ നടന്നു. ആഘോഷങ്ങൾക്ക് തുടക്കമിട്ടു വികാരി ഫാദർ അബിൻ മണക്കാട്ടു നില വിളക്ക് കൊളുത്തി. ഓണം സ്പെഷ്യൽ മത്സരങ്ങളിൽ വൻ ആവേശമായിരുന്നു. പല വിധ ടീമുകളായി തിരിഞ്ഞാണ് വടംവലി നടത്തിയത്. പുരുഷന്മാരെ പോലെ തന്നെ സ്ത്രീകളും വടം വലിയിൽ കരുത്തു കാട്ടി. ഓണപ്പാട്ട് മത്സരം, കസേര കളി, കുട്ടികളുടെയും മുതിർന്നവരുടെയും ഡാൻസ് തുടങ്ങി വിവിധ മത്സരങ്ങളും കലാ പരിപാടികളും അരങ്ങു കൊഴുപ്പിച്ചു. തിരുവാതിര മുതൽ അടിപൊളി പാട്ടുകളുടെ അകമ്പടിയോടെ ഡാൻസ് വരെ നടന്നു. വലിയ പൂക്കളമൊരുക്കിയ മലയാളി കൂട്ടായ്മ വിഭവ സമൃദ്ധമായ ഓണ സദ്യയോടു കൂടിയാണ് പരിപാടിക്ക് അവസാനം കുറിച്ചത്.