'കേന്ദ്രം എന്തുകൊണ്ട് കണ്ണൂര്‍ എയര്‍പോര്‍ട്ടിനെ ഒഴിവാക്കി?'; പ്രവാസികളുടെ മടക്കത്തെ കുറിച്ച് ആരോഗ്യമന്ത്രി

May 5, 2020, 9:18 PM IST

കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ വന്നിറങ്ങാനാണ് കൂടുതല്‍ പ്രവാസികളും മുന്‍ഗണന കൊടുത്തിരിക്കുന്നതെന്നും അതേസമയം കേന്ദ്രം എന്തുക്കൊണ്ട് ഇത് ഒഴിവാക്കിയെന്ന് മനസ്സിലാകുന്നില്ലെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. തിരികെ എത്തുമ്പോള്‍ രോഗലക്ഷണമുള്ളവരെ  ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്് കൊണ്ടുവരും. അല്ലാത്തവരെ ക്വാറന്റൈന്‍ കേന്ദ്രങ്ങളിലും ഹോം ക്വാറന്റൈനാക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും മന്ത്രി ന്യൂസ് അവറില്‍ പറഞ്ഞു.