Jun 13, 2020, 11:15 PM IST
ഒരു സാധാരണ തടവുകാരന് ലഭിക്കുന്ന പരിഗണനകളെക്കാളും വളരെ കൂടുതൽ കുഞ്ഞനന്തന് ലഭിച്ചിട്ടുള്ളതായി രേഖകൾ പരിശോധിച്ചാൽ വ്യക്തമായി മനസിലാക്കാനാകുമെന്ന് രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി മാത്യു. കൃത്യത്തിലേർപ്പെട്ട ആദ്യത്തെ എട്ട് പ്രതികൾക്കും ടിപിയെ മുൻപരിചയമോ മുൻവൈരാഗ്യമോ ഇല്ലെന്നും അവരെല്ലാം കൂലിക്ക് എടുക്കപ്പെട്ടവരാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.