May 4, 2020, 9:23 PM IST
പ്രവാസികള്‍ മടങ്ങിയെത്തുമ്പോള്‍ ക്വാറന്റൈന്‍ ചെയ്യാനുദ്ദേശിക്കുന്ന നെടുമ്പാശ്ശേരിയും ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും പ്രളയ ഭീഷണിയിലെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. എന്നാല്‍ ആവശ്യമില്ലാത്ത ആശങ്ക പ്രചരിപ്പിക്കേണ്ടെന്നും എല്ലാ സൗകര്യങ്ങളും കേരളം ഒരുക്കിയിട്ടുണ്ടെന്നും മമന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. ഐസൊലേഷന്‍ സൗകര്യം ഉറപ്പാക്കിയാണ് പ്രവാസികള്‍ക്കായി ഹോം ക്വാറന്റൈന്‍ നിശ്ചയിച്ചിരിക്കുന്നതെന്ന് മന്ത്രി ന്യൂസ് അവറില്‍ പ്രതികരിച്ചു.