Nov 9, 2020, 8:47 PM IST
കേരളത്തിലെ മുഖ്യമന്ത്രി ഇരട്ട ചങ്കനാണ്, പുലിയാണ്,അദ്ദേഹം പറയാതെ ഇല പോലും അനങ്ങില്ല എന്നെല്ലാം പറഞ്ഞിട്ട് അദ്ദേഹം പ്രിൻസിപ്പൽ സെക്രട്ടറി ചാടാൻ പറയുമ്പോൾ ചാടിക്കളിക്കുകയും ഒപ്പിടാൻ പറയുമ്പോൾ ഒപ്പിടുകയും ചെയ്യുന്ന ഒരാളാണെന്ന് ജനങ്ങൾ ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. എല്ലാ കള്ളന്മാരും കള്ളത്തരം ചെയ്യുമ്പോൾ പറയാറുള്ള വാക്കാണ് സത്യമേവ ജയതേ എന്നും കെ ടി ജലീലും അതുതന്നെയാണ് പറയുന്നതെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചു.