Mar 19, 2022, 2:43 PM IST
ഇടുക്കി തൊടുപുഴയിലെ കൂട്ട കൊലപാതകത്തിൽ പ്രതി ഹമീദ് കുറ്റസമ്മതം നടത്തിയതായി ഡി.ഐ.ജി നീരജ് കുമാർ ഗുപ്ത. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കേസിൽ ശക്തമായ തെളിവുകളും സാക്ഷികളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് പുലർച്ചയോടെയാണ് ചീനിക്കുഴി സ്വദേശി മുഹമ്മദ് ഫൈസല്‍, ഭാര്യ ഷീബ, മക്കളായ മെഹര്‍, അസ്ന എന്നിവരെ ഫൈസലിന്റെ പിതാവ് ഹമീദ് വീടിന് തീവച്ച് കൊലപ്പെടുത്തിയത്.