Jul 24, 2020, 6:53 PM IST
കേരളത്തില്‍ കൊവിഡ് പരിശോധനകള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി വലിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 15 സര്‍ക്കാര്‍ ലാബുകളിലും എട്ട് സ്വകാര്യലാബുകളിലും ഉള്‍പ്പെടെ 25 സ്ഥലങ്ങളില്‍ ആര്‍ടിപിസിആര്‍ പരിശോധനക്ക് സൗകര്യമുണ്ട്. ട്രൂനാറ്റ് പരിശോധന 19 സര്‍ക്കാര്‍ ലാബിലും 15 സ്വകാര്യ ലാബിലും നടക്കുന്നുണ്ട്.