Feb 21, 2024, 7:56 PM IST
തിരുവനന്തപുരം കഴക്കൂട്ടത്തെ ജ്യോതിസ് സെൻട്രൽ സ്കൂളിൽ കുട്ടികൾക്ക് ഹോം വർക്ക് നൽകാറില്ല. സ്കൂളിൽ വച്ച് തന്നെ പഠിക്കുന്നതാണ് ഇവിടുത്തെ രീതി. പത്ത് വർഷം മുൻപ് കുട്ടികളെ പുറത്ത് ട്യൂഷന് അയക്കുന്നതും അധ്യാപകരുടെ നിർദേശപ്രകാരം രക്ഷിതാക്കൾ നിർത്തി. ട്യൂഷൻ പോലെ, വ്യക്തിഗതമായി കുട്ടികളെ അറിഞ്ഞ് ക്ലാസ്സെടുക്കാൻ തീരുമാനമെടുത്തത് വർഷങ്ങളായി ട്യൂഷൻ അധ്യാപകൻ കൂടെയായിരുന്ന ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്കൂൾസിന്റെ സ്ഥാപകനും ചെയർമാനുമായ എസ്. ജ്യോതിസ് ചന്ദ്രനാണ്. ആ വർഷം മുതൽ മികച്ച വിജയശതമാനം ജ്യോതിസ് സ്കൂൾ നേടാൻ തുടങ്ങി. 2018 മുതൽ മേഖലയിലെ സ്കൂളുകൾക്കിടയിൽ പരീക്ഷാഫലത്തിൽ ഒന്നാം സ്ഥാനവും.