റെക്കോര്‍ഡ് വേഗതയില്‍ കൊവിഡ് വാക്‌സിന്‍ ശ്രമങ്ങള്‍; 10 കമ്പനികളുടെ പരീക്ഷണങ്ങള്‍ അന്തിമഘട്ടത്തില്‍

Jun 10, 2020, 11:57 AM IST


കൊവിഡ് 19 വാക്‌സിന്‍ പരീക്ഷണം പൂര്‍ത്തിയാകും മുമ്പേ ഉത്പാദനം തുടങ്ങി ബ്രിട്ടീഷ് കമ്പനി. ഇരുന്നൂറിലേറെ കമ്പനികളാണ് വാക്‌സിന്‍ ഗവേഷണത്തില്‍ ഏര്‍പെട്ടിട്ടുള്ളത്. ഈ വര്‍ഷം അവസാനത്തോടെയേ മനുഷ്യപരീക്ഷണങ്ങളുടെ ഫലങ്ങള്‍ ലഭ്യമാകൂ. അതേസമയം, കൊവിഡ് മഹാമാരിയെ പ്രതിരോധിക്കുന്ന വാക്‌സിനുണ്ടാക്കിയെടുക്കാമെന്ന് നൂറ് ശതമാനം ഉറപ്പ് നല്‍കാനാകില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.