Sep 22, 2020, 11:06 PM IST
കാര്‍ഷിക മേഖലയെ കേന്ദ്രസര്‍ക്കാര്‍ കോര്‍പറേറ്റുകള്‍ക്ക് അടിയറ വക്കുന്നു എന്ന് ഉറക്കെ വിളിച്ച് പറഞ്ഞ് പഞ്ചാബിലും ഹരിയാനയിലും ആളിത്തുടങ്ങിയ പ്രതിഷേധ തീ രാജ്യമൊട്ടാകെ പടരുന്നു. കര്‍ഷകനിയമം മാറ്റിയെഴുതുന്ന മൂന്ന് ബില്ലുകളാണ് ഈ പ്രക്ഷോഭത്തിനെല്ലാം കാരണം. കര്‍ഷകര്‍ ഒന്നടങ്കം പ്രതിഷേധമുയര്‍ത്തുന്ന ഈ പരിഷ്‌കാരങ്ങള്‍ കരിനിയമങ്ങളാണോ? എന്താണ് വസ്തുത? അജിത സിപി തയ്യാറാക്കിയ റിപ്പോര്‍ട്ട്.