പ്ലസ് ടു പിള്ളേരുടെ നാടൻ തല്ല്, വില്ലനിസത്തിൽ കസറിയ ചന്തു; ആ ചിത്രം ഒടിടിയില്‍ എത്തി

By Web Team  |  First Published Nov 23, 2024, 8:59 AM IST

ജൂലൈയിൽ ആയിരുന്നു ചിത്രത്തിന്‍റെ തിയറ്റര്‍ റിലീസ്. 


വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തിയ ഇടിയൻ ചന്തു ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചു. ആമസോൺ പ്രൈമിനാണ് സ്ട്രീമിം​ഗ് അവകാശം വിറ്റു പോയിരിക്കുന്നത്. സ്കൂൾ കുട്ടികളുടെ ജീവിതത്തിലൂടെ കഥ പറഞ്ഞ ചിത്രം, തിയറ്ററിലെത്തി ആറ് മാസത്തിന് ശേഷമാണ് ഒടിടിയിൽ എത്തിയിരിക്കുന്നത്. 

ജൂലൈയിൽ ആയിരുന്നു ഇടിയൻ ചന്തു റിലീസ് ചെയ്തത്. വില്ലനായെത്തി ചന്തു സലിംകുമാർ ഞെട്ടിച്ച ചിത്രം സംവിധാനം ചെയ്തത് ശ്രീജിത്ത് വിജയൻ ആണ്. രചനയും ശ്രീജിത്തിന്റേത് തന്നെ. ലാലു അലക്സ്, ജോണി ആന്‍റണി, ലെന, ഐ.എം.വിജയൻ, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങി വലിയൊരു താര നിര തന്നെ സിനിമയിലുണ്ട്. 

Latest Videos

undefined

ആക്ഷൻ വിസ്മയം പീറ്റർ ഹെയ്ൻ ഇതുവരെ കമ്പോസ് ചെയ്തിട്ടില്ലാത്ത തനി നാടൻ തല്ലാണ് സിനിമയുടെ പ്രധാന ആകർഷണം. നഗരങ്ങളെ വിട്ട് നാട്ടിൻ പുറങ്ങളിലെ സ്കൂളുകളിൽ പിടിമുറുക്കുന്ന ലഹരിമരുന്ന് മാഫിയയെയാണ് ചിത്രത്തിൽ കാണിച്ചിരിക്കുന്നത്. വിദ്യാർത്ഥികൾതന്നെ ഇതിനെതിരെ എങ്ങനെ പ്രതിരോധം തീർക്കുന്നു എന്നാണ് ഇടിയൻ ചന്തു എന്ന ചിത്രം പറയുന്നത്. ഇന്നത്തെ സമൂഹത്തിന് വേണ്ട മികച്ചൊരു സന്ദേശം കൂടി ചിത്രം നൽകുന്നുണ്ട്. സമീപകാലത്തിറങ്ങിയ ആക്ഷൻ സിനിമകളിൽ സാമൂഹിക പ്രതിബദ്ധതയുള്ളൊരു ചിത്രം എന്ന നിലയിൽ കൂടിയാണ് 'ഇടിയൻ ചന്തു' വേറിട്ടുനിൽക്കുന്നത്.

അപ്പുപിള്ളയല്ല ഇത് കുഴിവേലി ലോനപ്പൻ; 'റൈഫിൾ ക്ലബ്ബി'ൽ ഞെട്ടിക്കാൻ വിജയരാഘവൻ

ആക്ഷൻ കോറിയോഗ്രാഫർ: പീറ്റർ ഹെയിൻ, എഡിറ്റർ: വി . സാജൻ , ഛായാഗ്രഹണം: വിഘ്‌നേഷ് വാസു, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഹിരൺ മഹാജൻ, പ്രൊജക്റ്റ്‌ ഡിസൈനർ: റാഫി കണ്ണാടിപ്പറമ്പ, പശ്ചാത്തല സംഗീതം: ദീപക് ദേവ്, സംഗീതം: അരവിന്ദ് ആർ വാര്യർ, മിൻഷാദ് സാറ, ആർ‍ട്ട് ഡയറക്ടർ: സജീഷ് താമരശ്ശേരി, ദിലീപ് നാഥ്, ഗാനരചന: ശബരീഷ് വർമ്മ, സന്തോഷ് വർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: പൗലോസ് കരുമറ്റം, സക്കീർ ഹുസൈൻ, അസോസിയേറ്റ് റൈറ്റർ: ബിനു എ. എസ്, മേക്കപ്പ്: അർഷാദ് വർക്കല, സൗണ്ട് ഡിസൈൻ: ഡാൻ ജോ, സൗണ്ട് എഡിറ്റ് ആൻഡ് ഡിസൈൻ: അരുൺ വർമ്മ, കോസ്റ്റ്യും: റാഫി കണ്ണാടിപ്പറമ്പ, വിഎഫ്എക്സ് ഡയറക്ടർ: നിധിൻ നടുവത്തൂർ, കളറിസ്റ്റ്: രമേഷ് സി പി, അസോ.ഡയറക്ടർ: സലീഷ് കരിക്കൻ, സ്റ്റിൽസ്: സിബി ചീരൻ, പബ്ലിസിറ്റി ഡിസൈൻ: മാ മി ജോ, വിതരണം : ഹാപ്പി പ്രൊഡക്ഷൻസ് ത്രൂ കാസ്, കലാസംഘം & റൈറ്റ് റിലീസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്‍റ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം

click me!