Sep 21, 2020, 6:54 PM IST
ഹിമാചൽ പ്രദേശിലെ റോഹ്തങ്ങിൽ അടൽ തുരങ്കപാതയാണ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത്. ബോർഡർ റോഡ് ഓർഗനൈസേഷനാണ് ഒമ്പത് കിലോമീറ്റർ ദൂരത്തിൽ തുരങ്കപാത നിർമ്മിക്കുന്നത്. ഈ പാത ഉപയോഗിക്കുന്നതോടെ മണാലിക്കും ലേക്കും ഇടയിലുള്ള യാത്രാദൂരത്തിൽ 46 കിലോമീറ്റർ കുറയും. ഏഴ് മണിക്കൂർ യാത്രാസമയം ലാഭിക്കാനാകുമെന്ന് കണക്ക് കൂട്ടൽ. ദൈർഘ്യമേറിയ തുരങ്കമായതിനാൽ ഓരോ കിലോമീറ്റർ ഇടവിട്ട് ശുദ്ധവായു ഉറപ്പാക്കാനുള്ള സംവിധാനങ്ങളുണ്ട്. 250 മീറ്ററുകൾ ഇടവിട്ട് സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.