കൊവിഡ് 19 വ്യാപനവും കാലാവസ്ഥയും, പഠനം പറയുന്നത്...

Mar 18, 2020, 6:01 PM IST

അന്തരീക്ഷോഷ്മാവ് കൂടിയ പ്രദേശങ്ങളില്‍ കൊറോണ വൈറസിന്റെ വ്യാപനം കുറവെന്ന് ഗവേഷകര്‍. യു.എസിലെ മെറിലാന്‍ഡ് സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് മെഡിസിന്റെ ഭാഗമായുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ വൈറോജി, ഗ്ലോബല്‍ വൈറസ് നെറ്റ്വർക്ക് എന്നിവയിലെ ശാസ്ത്രജ്ഞരുടേതാണ്  പ്രവചനം. 41 മുതല്‍ 52 ഫാരൺഹീറ്റ് വരെയുള്ള നഗരങ്ങളിലാണ് കൊവിഡ് വ്യാപകമായി പടരാന്‍ സാധ്യതയുള്ളതെന്നാണ് ഗവേഷകർ പറയുന്നത്.