കൊവിഡിനെ തുരത്താന്‍ പച്ചമരുന്ന് ചികിത്സയും; പെരുമാറ്റച്ചട്ടത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി

Sep 23, 2020, 1:34 PM IST

കൊവിഡിനെതിരായ പോരാട്ടത്തിലാണ് ലോകരാജ്യങ്ങള്‍. മിക്ക രാജ്യങ്ങളിലും വാക്സിന്‍ പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. അതിനിടെയാണ് ലോകാരോഗ്യസംഘടനയുടെ പുതിയ തീരുമാനം. കൊവിഡിന് ആഫ്രിക്കന്‍ പച്ച മരുന്ന് ചികിത്സ ഉള്‍പ്പെടെയുള്ള ബദല്‍ സാധ്യതകള്‍ പരീക്ഷിച്ചു നോക്കുന്നതിനുള്ള പെരുമാറ്റചട്ടത്തിന് ലോകാരോഗ്യ സംഘടന അനുമതി നല്‍കിയിരിക്കുകയാണ്.