വീണയുടെ പുറത്താവലും വെല്ലുവിളിയിലെ പരാജയപ്പെടലും; പൊട്ടിത്തകർന്ന് ആര്യ

Mar 9, 2020, 12:20 AM IST

ആര്യയെ സംബന്ധിച്ച് ഇന്നത്തെ എപ്പിസോഡ് തിരിച്ചടികളുടേതായിരുന്നു. സുജോയുടെ കാലിൽ പിടിച്ചിട്ടില്ലെന്ന് പലതവണ ആവർത്തിച്ച ആര്യയെ ഞെട്ടിച്ചുകൊണ്ട് ബിഗ് ബോസ് ആ ദൃശ്യങ്ങൾ അവരെ കാണിച്ചുകൊടുത്തു. ഇതിനുപിന്നാലെ ആര്യയുടെ ബിഗ് ബോസ് വീട്ടിലെ ആത്മസുഹൃത്തായ വീണ പുറത്താവുകയും ചെയ്തു.