സന്ദർശനത്തിന് ശേഷം ക്വാഡ് ഉച്ചകോടിയിലും മോദി പങ്കെടുക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ മോദിക്ക് ഫിലാഡൽഫിയയിൽ നൂറുകണക്കിന് ഇന്ത്യക്കാർ ചേർന്ന് സ്വീകരണമൊരുക്കി.
വാഷിംങ്ഗൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച പുരോഗമിക്കുന്നു. ബൈഡന്റെ വസതിയിലാണ് കൂടിക്കാഴ്ച്ച. 20മിനിറ്റ് കഴിഞ്ഞും കൂടിക്കാഴ്ച്ച തുടരുകയാണ്. നയതന്ത്ര വിഷയങ്ങളിൽ ഇരു നേതാക്കളും ചർച്ച നടത്തുന്നുണ്ട്. റഷ്യ- ഉക്രൈൻ യുദ്ധമുൾപ്പെടെ ചർച്ചയാവുമെന്നാണ് വിവരം. സന്ദർശനത്തിന് ശേഷം ക്വാഡ് ഉച്ചകോടിയിലും മോദി പങ്കെടുക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലെത്തിയ മോദിക്ക് ഫിലാഡൽഫിയയിൽ നൂറുകണക്കിന് ഇന്ത്യക്കാർ ചേർന്ന് സ്വീകരണമൊരുക്കി.
വിൽമിംഗ്ടണിൽ ഇന്ന് നടക്കുന്ന ക്വാഡ് ഉച്ചകോടിയ്ക്ക് ശേഷം നാളെ (സെപ്റ്റംബർ 22) പ്രധാനമന്ത്രി ന്യൂയോർക്കിലേയ്ക്ക് പോകും. അവിടെ ഇന്ത്യൻ സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. തുടർന്ന് 23ന് യുഎൻ കോൺക്ലേവിലും പങ്കെടുത്ത ശേഷം പ്രധാനമന്ത്രി ഇന്ത്യയിലേയ്ക്ക് മടങ്ങും. അതേസമയം, സെപ്റ്റംബർ 22 ന് ന്യൂയോർക്കിൽ നടക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യൻ പ്രവാസി അംഗങ്ങളുമായി പ്രധാനമന്ത്രി നേരിട്ട് ആശയവിനിമയം നടത്തും. "മോദി & യു.എസ്" എന്ന് പേരിട്ടിരിക്കുന്ന പരിപാടി യൂണിയൻഡെയ്‌ലിലെ നസാവു വെറ്ററൻസ് കൊളീസിയത്തിൽ നടക്കും. പരിപാടിയുടെ ടിക്കറ്റുകൾ പൂർണ്ണമായും വിറ്റഴിഞ്ഞതായാണ് റിപ്പോർട്ട്. ലഭ്യമായ 13,000 സീറ്റുകളിലേയ്ക്ക് 25,000-ത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തത്.
undefined
https://www.youtube.com/watch?v=Ko18SgceYX8