നിസ്സാരം! 3 സെക്കൻഡ് കൊണ്ട് 3 രാജ്യങ്ങളിൽ സന്ദർശനം നടത്തിയെന്ന് യുവതി; വീഡിയോ വൈറല്‍

ഷെങ്കൻ വിസ വിസ ഉപയോഗിച്ച് 27 യൂറോപ്യന്‍ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാം. എന്നാല്‍ ഒരേ സമയം മൂന്ന് രാജ്യതിര്‍ത്തികളിലൂടെ കടക്കണമെങ്കില്‍ അത് ഇവിടെ മാത്രമാണ് സാധ്യമാകുന്നത്.   



രു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തിലേക്ക് യാത്ര ചെയ്യുന്നതിന് പാസ്‌പോർട്ട് മുതൽ വിസ വരെ നിരവധി കാര്യങ്ങളുണ്ട്. ഒന്നിലധികം രാജ്യങ്ങൾ ഒരേസമയം സന്ദർശിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ഡോക്യുമെന്‍റേഷൻ പ്രക്രിയ മാത്രം ഏറെ സമയമെടുക്കുന്നതും ചെലവേറിയതുമാണ്. എന്നാൽ, ഇവിടെ ഒരു യുവതി വെറും 3 സെക്കൻഡിൽ 3 രാജ്യങ്ങൾ സന്ദർശിച്ച് റെക്കോർഡ് ഇട്ടിരിക്കുകയാണ്. 

ഡോക്യുമെന്‍റേഷൻ ബുദ്ധിമുട്ടുകൾ ഒന്നുമില്ലാതെ വെറും മൂന്ന് സെക്കൻഡിനുള്ളിൽ മൂന്ന് രാജ്യങ്ങൾ സന്ദർശിക്കുന്ന ഒരു പെൺകുട്ടിയെ കാണിക്കുന്ന വൈറൽ വീഡിയോയാണ് അടുത്തിടെ സമുഹ മാധ്യമങ്ങളില്‍ വൈറലായത്. ഇത് അവിശ്വസനീയമായി തോന്നാമെങ്കിലും സംഗതി സത്യമാണെന്ന് മാത്രമല്ല ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് തന്നെ 6 ലക്ഷത്തിലധികം ആളുകൾ കാണുകയും ചെയ്തു.

Latest Videos

സാമ്രാംഗി സാധു ജിലിക് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ട് ഹോൾഡർ പങ്കുവെച്ച ഈ വീഡിയോ  "ആച്ചെൻ നഗരത്തിനടുത്തുള്ള പ്രശസ്തമായ മൂന്ന്-കൺട്രി പോയിന്‍റ്" എന്ന അടിക്കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫൂട്ടേജിൽ, ജർമ്മനി, നെതർലാൻഡ്‌സ്, ബെൽജിയം എന്നിവയുടെ അതിർത്തികൾ കൂടിച്ചേരുന്ന ഒരു സവിശേഷ പോയിന്‍റിലാണ് സാമ്രാംഗി നിൽക്കുന്നത്. ഈ സ്ഥലത്തിന്‍റെ പ്രത്യേകത നെതർലാൻഡിൽ നിന്ന് ഒരു കാലെടുത്തുവെച്ചാൽ ജർമ്മനിയുടെയും ബെൽജിയത്തിന്‍റെയും അതിര്‍ത്തി കടക്കാമെന്നതാണ്. എന്തിലേറെ പറയുന്നു വേണമെങ്കിൽ ഒരേസമയം ഇരു രാജ്യങ്ങളിലും നിൽക്കാം.

Read More: 17 വയസുകാരി വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുട്ടികൾക്ക് ജന്മം നല്‍കി, ലഭിച്ചത് ഒരു കോടി; പിന്നാലെ അന്വേഷണം

Read More: 40 ലക്ഷം ലോണെടുത്ത് യുഎസിൽ പഠിക്കാൻ പോയി; ഒടുവിൽ ജോലിയില്ലാതെ നാട്ടിലെത്തി, ഇന്ന് കടം, കടത്തിന് മേലെ കടം!

വീഡിയോ വൈറലായതോടെ സമൂഹ മാധ്യമങ്ങളില്‍ ഉയർന്ന ചോദ്യം വിസ ഇല്ലാതെ ഈ രാജ്യങ്ങൾ സന്ദർശിക്കാൻ കഴിയുമോ എന്നതായിരുന്നു. കഴിയും എന്നതാണ് ഉത്തരം. യൂറോപ്യൻ രാജ്യങ്ങൾ ഒരു ഷെഞ്ചൻ വിസ വാഗ്ദാനം ചെയ്യുന്നു, ഇത് 27 യൂറോപ്യൻ രാജ്യങ്ങളിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാൻ അനുവദിക്കുന്നതാണ്. ഓസ്ട്രിയ, ബെൽജിയം, ചെക്ക് റിപ്പബ്ലിക്, ഡെൻമാർക്ക്, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജർമ്മനി, ഗ്രീസ്, ഹംഗറി, ഐസ്‌ലാൻഡ്, ഇറ്റലി, ലാത്വിയ, ലിച്ചെൻ‌സ്റ്റൈൻ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാൻഡ്‌സ്, നോർവേ, പോളണ്ട്, പോർച്ചുഗൽ, സ്ലൊവാക്യ, സ്ലൊവേനിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്‌സർലൻഡ് എന്നീ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. നോർവേയും സ്വിറ്റ്‌സർലൻഡും യൂറോപ്യൻ യൂണിയന്‍റെ ഭാഗമല്ലെങ്കിലും, പ്രവേശനത്തിനായി അവർ ഇപ്പോഴും ഷെഞ്ചൻ വിസ സ്വീകരിക്കുന്നു.

Read More:  ഡോക്ടറാണോ? മാസം 3.6 കോടി രൂപ ശമ്പളം, താമസവും കാറും സൗജന്യം; വാഗ്ദാനം ചെയ്ത് ഓസ്ട്രേലിയന്‍ നഗരം

click me!