'ആഗോളവത്കരണം അവസാനിച്ചു, പകരച്ചുങ്കം വ്യാപര യുദ്ധമുണ്ടാക്കും'; ട്രംപിന്‍റെ നയങ്ങൾക്കെതിരെ കെയ്ര്‍ സ്റ്റാർമർ

രണ്ടാം വരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നയങ്ങളിൽ ലോകനേതാക്കൾക്കിടെ അസ്വസ്ഥത സൃഷ്ടിക്കുന്നതിനിടെയാണ് യുകെ പ്രധാനമന്ത്രി പ്രതികരണത്തിന് ഒരുങ്ങുന്നത്.

UK Prime Minister Keir Starmer To Declare End Of Globalisation As Trump Tariff Shake Markets says Report

ലണ്ടന്‍: മറ്റു രാഷ്ട്രങ്ങളുമായുള്ള വ്യാപാരബന്ധത്തില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രകടിപ്പിക്കുന്ന കടുത്ത നിലപാടുകളില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്താനൊരുങ്ങി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. സ്റ്റാര്‍മര്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോള്‍ ആഗോളവത്കരണത്തിന് അന്ത്യമായതായി പ്രഖ്യാപിച്ചേക്കുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

പകരച്ചുങ്കം, പ്രഥമസ്ഥാനത്ത് അമേരിക്ക തുടങ്ങി ട്രംപ് പുലര്‍ത്തുന്ന കര്‍ശനനയങ്ങള്‍ വ്യാപാരയുദ്ധത്തിലേക്ക് നയിക്കാനും ആഗോളവിപണിയില്‍ അനിശ്ചിതത്വം ഉടലെടുക്കാനുമുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയ്ക്ക് സ്റ്റാര്‍മര്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.  രണ്ടാം വരവിൽ അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് മുന്നോട്ടുവെച്ച നയങ്ങളിൽ ലോകനേതാക്കൾക്കിടെ അസ്വസ്ഥത സൃഷ്ടിക്കുന്നതിനിടെയാണ് യുകെ പ്രധാനമന്ത്രി പ്രതികരണത്തിന് ഒരുങ്ങുന്നത്.

Latest Videos

യു.എസിന്റെ സാമ്പത്തിക ദേശീയവാദത്തെ കുറിച്ച് തനിക്ക് ധാരണയുള്ളതായി സ്റ്റാര്‍മര്‍ തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യാപാരയുദ്ധമാണ് എല്ലാത്തിനുമുള്ള പരിഹാരമെന്ന് തങ്ങള്‍ കരുതുന്നില്ലെന്നും വ്യത്യസ്തമായൊരു പരിഹാരമാര്‍ഗ്ഗമുണ്ടെന്ന് തെളിയിക്കാനുള്ള അവസരമുണ്ടെന്നും സ്റ്റാര്‍മര്‍ പ്രതികരിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റാർമറിന്റെ പ്രസംഗം ട്രംപിന്റെ നയങ്ങൾ‌ക്കെതിരായ ഒരു ലോകനേതാവിന്റെ ശക്തമായ ഇടപെടലാകുമെന്നാണ് കരുതുന്നത്.

Read More : വെല്ലുവിളിച്ചെത്തിയ ഡീപ് സീക്കിനെ നേരിടുക തന്നെ ലക്ഷ്യം; പുതിയ എഐ മോഡലുകൾ പുറത്തിറക്കി മെറ്റ

vuukle one pixel image
click me!