നെട്ടയത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു, റോഡിൽ നിന്നും 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു

Published : Apr 07, 2025, 01:12 AM IST
നെട്ടയത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ടു, റോഡിൽ നിന്നും 30 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു

Synopsis

നിയന്ത്രണം വിട്ട ഓട്ടോ റോഡിൽ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു.

തിരുവനന്തപുരം: നെട്ടയത്ത് ഓട്ടോറിക്ഷ 30 അടി താഴ്ചയിലേക്ക് മറിഞ്ഞ്‌ ഡ്രൈവർക്ക് പരിക്ക്. മലമുകളിൽ റോഡിൽ മണലയത്തിന് സമീപത്ത് ആയിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ ഒലിപ്പുറം സ്വദേശി അഭിലാഷി (26)നാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഒൻപത് മണിയോടെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട ഓട്ടോ റോഡിൽ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. 

അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്ന നിലയിലാണ്. വിവരമറിഞ്ഞ് രാജാജി ന​ഗറിൽനിന്നുള്ള അഗ്നിരക്ഷാസേന സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെയാണ് ഓട്ടോ ഡ്രൈവറെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. രാജാജി ന​ഗറിൽനിന്നുള്ള എസ്എഫ്ആർഒ സജികുമാറിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഓട്ടോയിൽ മറ്റ് യാത്രക്കാരില്ലായിരുന്നെന്ന് ഫയർഫോഴ്സ് അറിയിച്ചു.

Read More :  വൈറ്റ് സ്വിഫ്റ്റ് കാറിൽ 2 പേർ, മായിപ്പാടിയിൽ തടഞ്ഞ് പരിശോധിച്ചു; കാസർകോട് എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആടിന് തീറ്റക്കായി ഇല വെട്ടാൻ പോയി തിരികെ വന്നില്ല, തിരുവനന്തപുരത്ത് ഐഎൻടിയുസി ലോഡിങ് തൊഴിലാളി മരിച്ച സംഭവം; അസ്വാഭാവിക മരണത്തിന് കേസ്
തിരുട്ട് ഗ്രാമത്തിൽ ഒളിവ് ജീവിതം! ബന്ധുവീട്ടില്‍ താമസിക്കുന്നതിനിടെ 13കാരിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ യുവാവിനെ പിടികൂടി