കോലാപ്പൂരിൽ നിന്നുള്ള സൊണാലി എന്ന യുവതിയാണ് മിനിറ്റുകളുടെ മേക്കപ്പിലൂടെ റിഹാനയിലേക്ക് മേക്കോവർ നടത്തിയത്. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് കൊണ്ട് ഇവർ നെറ്റിസൺസിനെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്.
അനന്ത് അംബാനിയുടേയും രാധികാ മർച്ചന്റിന്റേയും വിവാഹം ആഡംബരം കൊണ്ടും ലോകത്തെമ്പാടുമുള്ള സെലിബ്രിറ്റികളുടെ സാന്നിധ്യം കൊണ്ടും ആഗോളശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു. അതിൽ പോപ്പ് ഐക്കണായ റിഹാനയും പെടുന്നു. റിഹാനയുടെ അന്നത്തെ ലുക്ക് വലിയ ശ്രദ്ധ നേടിയിരുന്നു. എന്നാൽ, ആ ലുക്ക് അതുപോലെ മേക്കപ്പിലൂടെ പുനസൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യയിലെ ഒരു സാധാരണ മെഹന്ദി, മേക്കപ്പ് ആർട്ടിസ്റ്റ്. വലിയ അഭിനന്ദനങ്ങളാണ് ഈ വീഡിയോ നേടിയിരിക്കുന്നത്.
മേക്കപ്പിലൂടെ വൻ മേക്കോവർ നടത്തുന്ന അനേകം ആളുകളെ നമ്മൾ കണ്ടിട്ടുണ്ടാവും അല്ലേ? അതുപോലെ തന്നെയാണ് ഇവിടെയും ഈ മെഹന്ദി മേക്കപ്പ് ആർട്ടിസ്റ്റ് ഒരു കിടിലൻ മേക്കോവർ തന്നെ നടത്തിയിരിക്കുന്നത്. അംബാനി കല്ല്യാണത്തിന് വന്ന റിഹാനയുടെ അതേ മുഖമാണ് മേക്കപ്പിലൂടെ ഇവർ ഉണ്ടാക്കിയെടുത്തിരിക്കുന്നത്.
കോലാപ്പൂരിൽ നിന്നുള്ള സൊണാലി എന്ന യുവതിയാണ് മിനിറ്റുകളുടെ മേക്കപ്പിലൂടെ റിഹാനയിലേക്ക് മേക്കോവർ നടത്തിയത്. ഇതിന്റെ വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് കൊണ്ട് ഇവർ നെറ്റിസൺസിനെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ലക്ഷങ്ങളാണ് സൊണാലി പങ്കുവച്ചിരിക്കുന്ന ഈ വീഡിയോ കണ്ടിരിക്കുന്നത്.
വീഡിയോയിൽ സൊണാലി ആദ്യം തന്നെ മേക്കപ്പിന് വേണ്ടുന്ന പ്രൊഡക്ടുകൾ വന്ന കവർ തുറക്കുന്നതാണ് കാണുന്നത്. പിന്നീട് അതിൽ നിന്നും ഓരോ പ്രൊഡക്ടുകളായി പരിചയപ്പെടുത്തുന്നതും മേക്കപ്പിട്ട് തുടങ്ങുന്നതും കാണാം. അധികം വൈകാതെ തന്നെ ആളുകളെ അമ്പരപ്പിച്ച് കൊണ്ട് ശരിക്കും റിഹാനയുടേത് പോലെ തന്നെ സൊണാലിയുടെ മുഖം മാറുന്നത് കാണാം.
അനേകങ്ങളാണ് സൊണാലി പങ്കുവച്ചിരിക്കുന്ന ഈ മേക്കോവർ വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. ഒരു പുസ്തകത്തിന്റെ കവർ കണ്ട് ആ പുസ്തകം വിലയിരുത്തരുത് എന്നാണ് ഒരാൾ കമന്റ് നൽകിയിരിക്കുന്നത്. ഒരുപാടുപേരാണ് സൊണാലിയുടെ ഈ കഴിവിനെ അഭിനന്ദിച്ചിരിക്കുന്നത്.
ശ്ശെടാ, ഇത് ശരിക്കും കാക്ക തന്നെയാണോ അതോ വല്ല തത്തയുമാണോ? മനുഷ്യരെപ്പോലെ സംസാരം, വൈറലായി വീഡിയോ