കണ്ടാല്‍ ഒരു ഡബിൾകോട്ട് കട്ടില്‍. പക്ഷേ, കട്ടില്‍ കാലിന് പകരം നാല് ടയറുകൾ. ഒത്ത നടുക്ക് ഒരു സീറ്റും പിന്നെ സ്റ്റിയറിംഗും.
സോമനാമ്പുലിസം എന്നറിയപ്പെടുന്ന നിദ്രാടനം ഒരു രോഗാവസ്ഥയാണ്. എന്നാൽ, ഒരു 'കിടക്ക വണ്ടി' എന്നത് ഒരു രോഗാവസ്ഥയില്ല. മറിച്ച് അതൊരു ആഗ്രഹപൂര്‍ത്തീകരണമാണ്. ഒരു വർഷമെടുത്ത് രണ്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍ത്തിച്ച കിടക്ക വണ്ടിക്ക് പക്ഷേ, ആയുസ് പോലീസ് പിടിച്ചത് വരെ മാത്രം. സംഭവം എന്താണന്നല്ലേ? വെസ്റ്റ് ബാങ്കിലെ മൂര്‍ഷിദാബാദ് സ്വദേശിയായ 27 -കാരന്‍റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു കിടക്ക വണ്ടി എന്നത്. ആഗ്രഹം പൂർത്തിയാക്കി, വണ്ടിയുമായി റോഡിലേക്ക് ഇറങ്ങി. പിന്നാലെ പോലീസ് പൊക്കുകയും വണ്ടി കണ്ടുകെട്ടുകയും ചെയ്തു.
നവാബ് ഷെയ്ഖിന്‍റെ ആശയമായിരുന്നു ബെഡ് കാര്‍ എന്നത്. ഏതാണ്ട് രണ്ട് ലക്ഷത്തോളം രൂപ മുടക്കി ഒരു വര്‍ഷം കൊണ്ടാണ് നവാബ് ഷെയ്ഖ് തന്‍റെ സ്വപ്ന വാഹനം നിർമ്മിച്ചതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വാഹനത്തിന്‍റെ പണി പൂര്‍ത്തിയായതിന് പിന്നാലെ തന്‍റെ ബെഡ് കാറുമായി നവാബ് നിരത്തിലേക്കിറങ്ങി. വീഡിയോയില്‍ ബെഡ് കാര്‍ അത്യാവശ്യം വേഗതയില്‍ തന്നെ പോകുന്നത് കാണാം. ഒരു കട്ടിലിന് അടിയില്‍ നാല് ടയറും മറ്റ് എഞ്ചിനുകളും ഘടിപ്പിച്ചാണ് ഈ ബെഡ് കാര്‍ നിര്‍മ്മിച്ചിരിക്കുന്നത്.
Read More: ഇതാര് 'പൊളിറ്റിക്കൽ ഡോക്ടറോ'? സോഷ്യല്‍ മീഡിയയില്‍ വൈറലായി ഒരു മരുന്ന് കുറിപ്പടി
India Is Not For Beginners 😂😂 pic.twitter.com/ixgH9Pjvnl
— Rosy (@rose_k01)Watch Video: 'സ്ഥിര വരുമാനമില്ലാത്തവർക്ക് വിവാഹം കഴിക്കാൻ അധികാരമില്ല'; ജഡ്ജിയുടെ പ്രസ്‍താവനയിൽ ചൂടുപിടിച്ച് സോഷ്യൽ മീഡിയ
കട്ടിലില്‍ തല വയ്ക്കുന്ന ഭാഗത്ത് ഒരു സീറ്റും സ്റ്റിയറിംഗുമുണ്ട്. സീറ്റിന്‍റെ ഇരുവശത്തുമായി രണ്ട് തലയിണകളും പുതപ്പും ബെഡ്ഡും തയ്യാറാക്കി വച്ചിട്ടുണ്ട്. ഈദ് പ്രമാണിച്ചാണ് നവാബ് തന്‍റെ പുതിയ കാര്‍ നിരത്തിലിറക്കിയത്. റാണിനഗര്‍ - ഡോങ്കല്‍ സംസ്ഥാന ഹൈവേയിലേക്ക് പുതിയ വാഹനം കയറിയതും റോഡ് ബ്ലോക്കായി. പിന്നാലെ പോലീസും എത്തി. പിന്നാലെ പകര്‍പ്പവകാശ പ്രശ്നം ഉന്നയിച്ച് പോലീസ് വാഹനത്തിന്‍റെ വീലുകൾ അഴിച്ച് മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഗതി എന്തായിലും ബെഡ് കാറുമായി നിരത്തിലിറങ്ങിയ നവാബ് ഷെയ്ഖിന് സമൂഹ മാധ്യമങ്ങളില്‍ വന്‍ പ്രശസ്തിയാണ് ലഭിച്ചത്. അദ്ദേഹത്തിന്‍റെ ബെഡ് കാറിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചിലര്‍ നമ്പര്‍ പ്ലേറ്റ് വേണ്ടേയെന്ന് സംശയമുന്നയിച്ചു. സാങ്കേതിക വിദ്യ പോലും ഭയന്നുപോയെന്നായിരുന്നു മറ്റൊരു കുറിപ്പ്. പോലീസ് ഇങ്ങനെ ഇതൊക്കെ അനുവദിക്കുന്നുവെന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍റെ സംശയം. പക്ഷേ, ഈ ബെഡ്കാറില്‍ പോകുമ്പോൾ മഴയും വെയിലും കൊള്ളണമെന്നത് ഒരു പോരായ്മയായി സമൂഹ മാധ്യമ ഉപയോക്താക്കൾ കുറിച്ചു.