എന്തോന്നടെ ഇത്; എസ്‍ഡിഎമ്മിന്റെ വാഹനത്തിന് മുകളിൽ യുവതിയുടെ ഡാൻസ്, നോട്ടെറിഞ്ഞ് കാഴ്ച്ചക്കാർ, സംഭവം ഝാൻസിയിൽ

By Web Team  |  First Published Nov 13, 2024, 5:39 PM IST

യുവതിയുടെ നൃത്തം കണ്ടും പ്രോത്സാഹിപ്പിച്ചും വാഹനത്തിന് ചുറ്റും ആളുകൾ കൂടിനിൽക്കുന്നുമുണ്ട്. അവർ കറൻസി നോട്ടുകൾ എറിഞ്ഞുകൊടുക്കുന്നതും കാണാം. 

woman dancing on SDM cars bonnet in Jhansi video went viral

ഝാൻസിയിലെ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിൻ്റെ (എസ്‌ഡിഎം) കാറിൻ്റെ ബോണറ്റിൽ നൃത്തവുമായി യുവതി. പ്രകടനം സോഷ്യൽ മീഡിയയിൽ വൈറലായതോടെ പ്രതിഷേധമുയർന്നു. പിന്നാലെ വാഹനത്തിന്റെ ഡ്രൈവറിനെതിരെ കേസ് എടുത്തതായും റിപ്പോർട്ട്.

വീഡിയോയിൽ കാണുന്ന വാഹനത്തിൽ ഉത്തർ പ്രദേശ് സർക്കാർ എന്നും എസ്‍ഡിഎം എന്നും എഴുതിയിരിക്കുന്നത് കാണാം. ഒരു യുവതിയും യുവാവുമാണ് വാഹനത്തിന്റെ ബോണറ്റിൽ കയറിനിന്ന് നൃത്തം ചെയ്യുന്നത്. പശ്ചാത്തലത്തിൽ ഭോജ്പുരി സം​ഗീതവും കേൾക്കാം. സൈറൺ ശബ്ദവും വീഡിയോയിൽ കേൾക്കാവുന്നതാണ്. യുവതിയുടെ നൃത്തം കണ്ടും പ്രോത്സാഹിപ്പിച്ചും വാഹനത്തിന് ചുറ്റും ആളുകൾ കൂടിനിൽക്കുന്നുമുണ്ട്. അവർ കറൻസി നോട്ടുകൾ എറിഞ്ഞുകൊടുക്കുന്നതും കാണാം. 

हूटर बज रहा है बत्ती जल रही है, गजब भौकाल है भइया 😳

या तो सरकार में लंबी पकड़ है या तो SDM की मेहरबानी है, जांच हो

SDM/ उत्तर प्रदेश सरकार लिखा है और उसी गाड़ी के ऊपर ठुमके लगाए जा रही है, वायरल वीडियो झांसी का है। जी देखिए क्या दशा कर दिए है अधिकारी। pic.twitter.com/XxwOXsXWrp

— Rohit Tripathi journalist (@rohitt_tripathi)

Latest Videos

വീഡിയോ അധികം വൈകാതെ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയായിരുന്നു. ഇതോടെ വീഡിയോയിലെ സംഭവത്തെ വിമർശിച്ചുകൊണ്ട് നിരവധിപ്പേർ പ്രതികരിച്ചു. സംഭവത്തിൽ അലംഭാവം കാണിച്ചവർക്കെതിരെ നടപടി എടുക്കണം എന്നും ആവശ്യമുയർന്നു. 

ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിലെ ഷാജഹാൻപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ തദൗൾ ഗ്രാമത്തിൽ നിന്നുള്ളതാണ് വൈറലായ വീഡിയോ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു സോഷ്യൽ മീഡിയ പോസ്റ്റിൽ, വീഡിയോ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കാൻ ഷാജഹാൻപൂർ ഇൻസ്‌പെക്ടറെ ഝാൻസി പൊലീസ് ചുമതലപ്പെടുത്തിയതായി പറയുന്നു.

सोशल मीडिया के माध्यम से प्राप्त वीडियो एवं की जा रही कार्यवाही के संबंध में एडीएम (F/R) झाँसी की वीडियो बाइट- pic.twitter.com/qhjrFgRfxE

— Jhansi Police (@jhansipolice)

പിന്നീട് വാഹനത്തിന് സമീപം ഉണ്ടായിരുന്ന ഡ്രൈവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നും റിപ്പോർട്ടുകളുണ്ട്. "സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് കേസിനെ കുറിച്ച് ഞങ്ങൾ അറിഞ്ഞത്. എസ്ഡി‍എമ്മിന്റേതാണ് വാഹനം. അന്ന് അദ്ദേഹം സ്ഥലത്ത് ഇല്ലായിരുന്നു. ഡ്രൈവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും എസ്ഡിഎമ്മിന് കാരണം കാണിക്കൽ നോട്ടീസ് അയയ്ക്കുകയും ചെയ്തിട്ടുണ്ട്" എന്നാണ് ഝാൻസി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞത്. 

ഹോട്ടൽമുറിയിൽ കാമുകനെ സന്ദർശിച്ചു, മിസ് യൂണിവേഴ്സ് മത്സരത്തിൽ നിന്നും മത്സരാർത്ഥി പുറത്ത്?

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!
vuukle one pixel image vuukle one pixel image