പൂച്ചക്കുട്ടിയെപ്പോലെ കടുവ, സ്നേഹത്തോടെ കെട്ടിപ്പിടിച്ച് സ്ത്രീ, വീഡിയോ കണ്ടത് 24 മില്ല്യണ്‍ പേര്‍

By Web Team  |  First Published Jan 26, 2024, 7:49 AM IST

'20 വർഷത്തെ സ്നേഹം' എന്ന് വീഡിയോയുടെ കാപ്ഷനിൽ എഴുതിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. 24.2 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടത്.


മനുഷ്യരും മൃ​ഗങ്ങളും തമ്മിലുള്ള സ്നേഹവും സൗഹൃദവുമൊന്നും നമുക്ക് അത്ര അപരിചിതമൊന്നുമല്ല. എന്നാൽ, വളർത്തുമൃ​ഗങ്ങളായ പട്ടി, പൂച്ച എന്നിവയോടൊക്കെയാണ് മനുഷ്യർ അടുപ്പം കാണിക്കാറുള്ളത്. വീട്ടിൽ, പെറ്റുകളായി വളർത്തുന്നതാവട്ടെ മിക്കവാറും പട്ടിയേയും പൂച്ചയേയും ഒക്കെ ആയിരിക്കും. എന്നാൽ, വളരെ അപൂർവം എന്ന് പറയാവുന്ന ഒരു സൗഹൃദക്കാഴ്ചയാണ് ഈ വീഡിയോയിൽ ഉള്ളത്. 

ഈ വീഡിയോയിൽ കാണാവുന്നത് ഒരു കടുവയും ഒരു സ്ത്രീയും തമ്മിലുള്ള സൗഹൃദമാണ്. ലോകത്തിലെ തന്നെ ഏറ്റവും അപകടകാരിയായ വന്യമൃ​ഗങ്ങളിലൊന്നായിട്ടാണ് കടുവകളെ നാം കാണുന്നത്. അതിനാൽ തന്നെ ഈ വീഡിയോ നമുക്കൊരു അതിശയമായി തോന്നും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. വയസ്സായ ഒരു സ്ത്രീ ഒരു കടുവയെ വിളിക്കുന്നതാണ് വീഡിയോയിൽ കാണാനാവുന്നത്. പിന്നാലെ, കടുവ ഇറങ്ങി വരുന്നു. 

Latest Videos

undefined

സത്രീയുടെ കയ്യിൽ ഒരു പാൻ ഉണ്ട്. അതിൽ പാലാണ്. പുറത്തേക്കിറങ്ങി വന്ന കടുവയുടെ മുന്നിൽ സ്ത്രീ പാൻ വയ്ക്കുന്നതും കടുവ അതിൽ നിന്നും പാൽ കുടിക്കുന്നതും വീഡിയോയിൽ കാണാം. ഒരു പട്ടിയോ പൂച്ചയോ ഒക്കെ പെരുമാറുന്നത് പോലെയാണ് ഇവിടെ കടുവയും പെരുമാറുന്നത്. പാൽ കുടിച്ച് കഴിഞ്ഞ് കടുവ സ്ത്രീയുടെ മുഖത്ത് തന്റെ മുഖമുരുമ്മി സ്നേഹം പ്രകടിപ്പിക്കുന്നതുവരെ ഇവിടെ കാണാം. സ്ത്രീ അതിന്റെ കണ്ണ് വൃത്തിയാക്കിക്കൊടുക്കുന്നതും വീഡിയോയിൽ കാണാം. 

'20 വർഷത്തെ സ്നേഹം' എന്ന് വീഡിയോയുടെ കാപ്ഷനിൽ എഴുതിയിട്ടുണ്ട്. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. 24.2 മില്ല്യൺ ആളുകളാണ് വീഡിയോ കണ്ടത്. നിരവധിപ്പേരാണ് അവിശ്വസനീയമായ ഈ വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്നാൽ, മിക്കവാറും പേർ കടുവ ഒരു വന്യമൃ​ഗമാണ് എന്നത് മറന്നു പോകരുത് എന്ന് കമന്റിൽ സൂചിപ്പിച്ചിട്ടുണ്ട്. 'ഒരു വന്യമൃ​ഗത്തെ വളർത്തുക എന്നാൽ സ്വന്തം ശവക്കുഴി തോണ്ടുക എന്നാണ് അർത്ഥം' എന്നാണ് ഒരാൾ അഭിപ്രായപ്പെട്ടത്. 

വീഡിയോ കാണാം: 

20 years of love ...

pic.twitter.com/34F3TKgdmL

— Figen (@TheFigen_)
click me!