ഗുഡ് ടച്ചല്ല, ഇത് ബാഡ് ടച്ച്; ആൺകുട്ടി തന്റെ നെഞ്ചത്ത് പിടിച്ചുതള്ളിയെന്ന് യുവതി, ന്യായീകരിച്ച് കുടുംബം

By Web Team  |  First Published Nov 2, 2023, 8:15 PM IST

അതേസമയം ആൺകുട്ടിയും അങ്ങോട്ട് വരുന്നതും യുവതിയോട് സംസാരിക്കുന്നതും കാണാം. എന്നാൽ, അവന്റെ വീട്ടുകാർ അവനെ അവിടെ നിന്നും മാറ്റി നിർത്തുകയാണ്.


ഗുഡ് ടച്ച്, ബാഡ് ടച്ച്, കൺസെന്റ് അഥവാ സമ്മതം എന്നതിനെ കുറിച്ചൊന്നും നമ്മുടെ സമൂഹത്തിന് വലിയ ധാരണയില്ല. വളരെ ചെറുപ്പത്തിൽ തന്നെ നമ്മുടെ കുട്ടികളോട് നാം പറഞ്ഞുകൊടുക്കേണ്ട കാര്യമാണ് ഇത്. എന്നാൽ, മുതിർന്ന ആളുകൾക്ക് പോലും ചീത്ത സ്പർശം ഏതാണ്, നല്ല സ്പർശം ഏതാണ്, ഒരാളെ സ്പർശിക്കണമെങ്കിൽ അയാളുടെ സമ്മതം വാങ്ങേണ്ടതിന്റെ ആവശ്യകത എന്താണ് എന്നതിനെ കുറിച്ചൊന്നും അറിവുണ്ടാവാറില്ല. ഏതായാലും തന്നെ സ്പർശിച്ച ആൺകുട്ടിയോടും അവന്റെ കുടുംബത്തോടും കലഹിക്കുന്ന ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. 

ആൺകുട്ടി യുവതിയുടെ നെഞ്ചിൽ പിടിച്ചു തള്ളി എന്നാണ് യുവതി ആരോപിക്കുന്നത്. ഇതിന്റെ പേരിൽ യുവതി അവന്റെ വീട്ടുകാരോട് തർക്കിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, തിരികെ കുട്ടിയുടെ വീട്ടുകാർ യുവതിയോടും തർക്കിക്കുകയാണ്. അവനെ ന്യായീകരിക്കുകയാണ് അവർ ചെയ്യുന്നത്. കൂടാതെ മുതിർന്നവരോട് സംസാരിക്കുന്നതിൽ അവളെ കുറ്റപ്പെടുത്തുകയും ചെയ്യുന്നുണ്ട്. എന്നാൽ, യുവതി അതൊന്നും കേട്ട് പിന്മാറാൻ ഒരുക്കമായിരുന്നില്ല. തന്റെ ദേഹത്ത് അനുചിതമായ തരത്തിലാണ് ആൺകുട്ടി സ്പർശിച്ചതെന്ന് യുവതി ആവർത്തിച്ച് പറയുന്നുണ്ട്. 

Latest Videos

undefined

അതേസമയം ആൺകുട്ടിയും അങ്ങോട്ട് വരുന്നതും യുവതിയോട് സംസാരിക്കുന്നതും കാണാം. എന്നാൽ, അവന്റെ വീട്ടുകാർ അവനെ അവിടെ നിന്നും മാറ്റി നിർത്തുകയാണ്. ഒപ്പം അവൻ ചെറിയ കുട്ടിയാണ് എന്നും വെറും 14 വയസ് മാത്രമേ അവനായിട്ടുള്ളൂ എന്നും അവന്റെ വീട്ടുകാർ പറയുന്നുണ്ട്. 'Ghar Ke Kalesh' എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. 'വീട്ടുകാരുടെ മുന്നിൽ വച്ച് ആൺകുട്ടി യുവതിയുടെ നെഞ്ചിൽ പിടിച്ചുതള്ളി. എന്നാൽ, യുവതി ചോദ്യം ചെയ്തപ്പോൾ അവൻ വെറും കുഞ്ഞാണ് എന്ന് പറഞ്ഞുകൊണ്ട് വീട്ടുകാർ വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറുകയായിരുന്നു' എന്നാണ് കാപ്ഷനിൽ പറയുന്നത്. 

Kalesh b/w a Girl and a Family over
This boy pushed a girl's chest in front of his family and his family members were not saying anything about it The family members of this boy are avoiding the matter by saying that he is just a child
pic.twitter.com/z3jXMa8OYZ

— Ghar Ke Kalesh (@gharkekalesh)

 

നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. കുട്ടിയെ തിരുത്തുകയായിരുന്നു അവനെ പിന്തുണക്കുന്നതിന് പകരം അവന്റെ വീട്ടുകാർ ചെയ്യേണ്ടിയിരുന്നത് എന്നാണ് ഭൂരിഭാ​ഗം പേരും പറഞ്ഞത്. 

കുട്ടികളിലാണെങ്കിലും മുതിർന്നവരിലാണെങ്കിലും മറ്റൊരാളുടെ ശരീരത്തെ ബഹുമാനിക്കുന്നതിനെ കുറിച്ച് അറിവുണ്ടാകണമെങ്കിൽ വളരെ ചെറുപ്പത്തിൽ തന്നെ അവർക്കത് പറഞ്ഞുകൊടുക്കേണ്ടതുണ്ട്. അവിടെയാണ് സ്കൂളിലടക്കം ലൈം​ഗിക വിദ്യാഭ്യാസം (sex education) വേണ്ടുന്നതിന്റെ പ്രാധാന്യം മനസിലാക്കേണ്ടത്. അതുപോലെ പെൺകുട്ടികൾക്ക് അവരുടെ വസ്ത്രത്തെ കുറിച്ചും പെരുമാറ്റരീതിയെ കുറിച്ചുമെല്ലാം നിരന്തരം ഉപദേശങ്ങൾ നൽകുന്നതിന് പകരം ആൺകുട്ടികളോട് മറ്റൊരാളുടെ അനുവാദമില്ലാതെ അവരുടെ ദേഹത്ത് സ്പർശിക്കരുത് എന്ന കുഞ്ഞുകാര്യം പറഞ്ഞുകൊടുക്കാൻ പോലും നാം മറന്നുപോകാറാണ്. 

വായിക്കാം: അരക്കപ്പ് മതി ജീവനെടുക്കാൻ, അറിയാം 'മരണത്തൊപ്പി'യെന്ന അപകടകാരിയായ കൂണിനെ കുറിച്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

youtubevideo

click me!