'ജാം​ഗോ നീ അറിഞ്ഞോ,‍ ഞാൻ പെട്ടു'; റിയൽ നായയും റോബോ നായയും കണ്ടുമുട്ടിയപ്പോൾ

By Web Team  |  First Published Mar 20, 2024, 1:28 PM IST

'ആ നായ്ക്കൾ തീർച്ചയായും മടങ്ങിപ്പോയി തങ്ങളുടെ സുഹൃത്തുക്കളോട് ഈ കാര്യങ്ങൾ പറയും. പക്ഷെ ആരും വിശ്വസിക്കില്ല' എന്നാണ് ഒരാളുടെ കമന്റ്. എഐ നായ്ക്കളുടെ ജോലിയും ചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്നായിരുന്നു മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.


ഒരുകൂട്ടം തെരുവ് നായ്ക്കൾക്കിടയിലേക്ക് ഒരു റോബോ നായ കളിയ്ക്കാനിറങ്ങിയാൽ എന്തായിരിക്കും സംഭവിക്കുക, തീർത്തും കൗതുകകരമായിരിക്കും അല്ലേ ആ കാഴ്ച. ഒരു സയൻസ് ഫിക്ഷൻ സിനിമയിലെ രം​ഗങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള ഇത്തരത്തിലൊരു സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്. കാൺപൂർ ഐഐടിയിൽ ആണ് ഈ രസകരമായ സംഭവം ന‌ടന്നത്. വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോയിൽ ഏതാനും തെരുവ് നായ്ക്കൾ അമ്പരപ്പോടെ റോബോ നായയെ നിരീക്ഷിക്കുന്നതും അതിന്റെ ചലനങ്ങൾക്കനുസരിച്ച് വട്ടംകൂടി ഓടുന്നതുമാണ് വീഡിയോയിൽ ഉള്ളത്. 

ഐഐടി കാൺപൂറിന്റെ 'ടെക്കൃതി' ​​എന്ന വാർഷിക ടെക് ഫെസ്റ്റിനിടെയാണ് സംഭവം. എഐ- പവേഡ് ജനറൽ പർപ്പസ് റോബോട്ടുകൾ രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന മുക്‌സ് റോബോട്ടിക്‌സ് എന്ന കമ്പനിയാണ് രൂപത്തിൽ യഥാർത്ഥ നായ്ക്കളോട് സാമ്യമുള്ള റോബോ നായയെ നിർമിച്ചത്. യഥാർത്ഥ നായ്ക്കളുടേതുപോലെ ഉയർന്ന് നിൽക്കുന്ന തലയില്ലെങ്കിലും നാലുകാലുകളുള്ള റോബോ നായയുടെ ചലനങ്ങളൊക്കെയും യഥാർത്ഥ നായ്ക്കളുടേതിന് സമാനമാണ്. ഐഐടി കാൺപൂർ കാമ്പസിലെ പുൽത്തകിടിയിൽ റോബോയെ വെച്ചപ്പോൾ ഏതാനും തെരുവ് നായ്ക്കൾ ആശ്ചര്യത്തോടെ ഓടിയെത്തുന്നതാണ് വീഡിയോയിൽ. റോബോ നായ ഓടുമ്പോൾ‍ മറ്റുള്ളവയും പുറകെയോടുകയും അതിനെ പിടികൂടാൻ ശ്രമിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.

Latest Videos

undefined

നിരവധിയാളുകളാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. 'ആ നായ്ക്കൾ തീർച്ചയായും മടങ്ങിപ്പോയി തങ്ങളുടെ സുഹൃത്തുക്കളോട് ഈ കാര്യങ്ങൾ പറയും. പക്ഷെ ആരും വിശ്വസിക്കില്ല' എന്നാണ് ഒരാളുടെ കമന്റ്. എഐ നായ്ക്കളുടെ ജോലിയും ചെയ്യാൻ തുടങ്ങിയിരിക്കുന്നു എന്നായിരുന്നു മറ്റ് ചിലർ അഭിപ്രായപ്പെട്ടത്.

2023 മെയ് മാസത്തിൽ, യൂട്യബർ സാക്ക് അൾസോപ്പ് ഒരു റോബോട്ട് നായയെ വാങ്ങുകയും അതിനൊപ്പം ഒരു ഡോഗ് ഷോയിൽ പങ്കെടുക്കുകയും ചെയ്‌തത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 2,700 ഡോളർ (ഏകദേശം 2.2 ലക്ഷം രൂപ) വിലവരുന്ന യൂണിറ്റ്രീ ഗോ1 എന്ന ക്വാഡ്രുപെഡൽ റോബോട്ടിനെയാണ് സാക്ക് വാങ്ങിയത്. അതിന്  അദ്ദേഹം നൽകിയ പേര് ‘റൂബോട്ട്’ എന്നായിരുന്നു. സാക്ക് തന്റെ റൂബോട്ടിനെ വിശേഷിപ്പിച്ചത് "കുരയ്ക്കില്ല, എന്നാൽ ഞാൻ പറയുന്നത് ശ്രദ്ധിക്കുന്നു" എന്നാണ്.

click me!