കനത്ത മഴ കാരണം റോഡുകളടക്കം സകല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിൽ ആയിരുന്നു. വിവാഹമടുക്കുന്തോറും നിർത്താതെ പെയ്ത മഴ തങ്ങളെ വല്ലാതെ ആശങ്കയിൽ ആക്കിയിരുന്നു.
നിരവധി തരത്തിലുള്ള വിവാഹവീഡിയോകൾ ഇന്ന് സാമൂഹിക മാധ്യമങ്ങളിൽ വൈറലാവാറുണ്ട്. എന്നാൽ, തികച്ചും വ്യത്യസ്തമായ കാരണത്താലാണ് ഈ വീഡിയോ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ഫിലിപ്പീൻസിൽ നിന്നുള്ള ഒരു വിവാഹത്തിന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കനത്ത മഴ കാരണം വെള്ളം കയറിയ പള്ളിയിലേക്ക് വിവാഹ ദിനത്തിൽ, വിവാഹവേഷത്തിൽ നടന്നു വരുന്ന വധുവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
ബുലാക്കൻ പ്രവിശ്യയിൽ കനത്ത മഴയായിരുന്നു പെയ്തിരുന്നു. എന്നാൽ, ആ മഴയും കാറ്റുമൊന്നും വക വയ്ക്കാതെ വധുവും വരനും വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. വെള്ളം കയറി നിൽക്കുന്ന ദേവാലയത്തിന്റെ ഇടനാഴിയിലൂടെ കടന്നു വരികയായിരുന്ന വധുവിനെയാണ് വീഡിയോയിൽ കാണുന്നത്.
undefined
മായിയും വരനായ പൗലോ പടില്ലയും വിവാഹിതരായത് മലോലോസ് ബരാസോയിൻ പള്ളിയിൽ വച്ചാണ്. പള്ളിയിലെത്തിയപ്പോഴേക്കും അവിടം മൊത്തം വെള്ളമായിരുന്നു, എന്നാൽ അതിനൊന്നും തങ്ങളുടെ വിവാഹത്തെ നിർത്തിവയ്പ്പിക്കാൻ സാധിച്ചില്ല. കനത്ത മഴ കാരണം ആളുകൾ എത്തിയില്ല എന്നതും വിവാഹം മാറ്റി വയ്ക്കാൻ കാരണമായില്ല. വരനും വധുവും എത്തിയിട്ടുണ്ടോ, ബന്ധുക്കളുണ്ടോ, തങ്ങൾ വിവാഹിതരാകണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ എത്തിയിട്ടുണ്ടോ എന്നത് മാത്രമായിരുന്നു പ്രധാനം എന്നും മായി പിന്നീട് പ്രതികരിച്ചു.
കനത്ത മഴ കാരണം റോഡുകളടക്കം സകല സ്ഥലങ്ങളും വെള്ളത്തിൽ മുങ്ങിയ അവസ്ഥയിൽ ആയിരുന്നു. വിവാഹമടുക്കുന്തോറും നിർത്താതെ പെയ്ത മഴ തങ്ങളെ വല്ലാതെ ആശങ്കയിൽ ആക്കിയിരുന്നു. കാർ വെള്ളത്തിൽ മുങ്ങിപ്പോയാലും എങ്ങനെ എങ്കിലും പള്ളിയിലെത്തണം ഈ ദിനത്തിൽ തന്നെ വിവാഹിതരാവണം എന്ന് മാത്രമായിരുന്നു മനസിൽ എന്നാണ് വരനും പ്രതികരിച്ചത്.
എന്നിരുന്നാലും ആ ദിനത്തിൽ തന്നെ വിവാഹിതരാവാൻ കഴിഞ്ഞതിന്റെ സന്തോഷം ഇരുവർക്കുമുണ്ട്.