സിംഹത്തിന്‍റെ അടിയില്‍ നിന്നും രക്ഷതേടി ബബൂണ്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുമെങ്കിലും നില തെറ്റി താഴെ വീഴുന്നു.
ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തില്‍ ഇന്ന് ലോകമെങ്ങും ലോക വന്യജീവി ദിനാഘോഷം നടക്കുകയാണ്. ഇതിനിടെ സാമൂഹിക മാധ്യമങ്ങളില്‍ ഒരു വീഡിയോ കാഴ്ചക്കാരുടെ ഹൃദയം തകര്‍ക്കുന്ന കാഴ്ച പങ്കിട്ടു. മൃഗങ്ങളുടെ പല തരത്തിലുള്ള വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ തരംഗം തീര്‍ക്കാറുണ്ട്. ചിലത് അവയുടെ സ്നേഹത്തെ കുറിച്ചാണെങ്കില്‍ മറ്റ് ചിലത് അവയ്ക്ക് സംഭവിക്കുന്ന അബദ്ധങ്ങളെ കുറിച്ചാകും. മറ്റ് ചിലപ്പോള്‍ ഇത്തരം ഹൃദയഭേദകമായ കാഴ്ചകളും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെട്ടുന്നു.
ഇവിടെ ഒരു കൂട്ടം സിംഹങ്ങള്‍ നിസഹായനായ ഒരു കുരങ്ങിനെ വേട്ടയാടുന്ന വീഡിയോയാണ് കഴിഞ്ഞ ദിവസം ഏറെ കാഴ്ചക്കരെ സൃഷ്ടിച്ചത്. സിംഹങ്ങളുടെ ആക്രമണത്തില്‍ നിന്നും രക്ഷതേടാനായി പുഴയുടെ തീരത്ത് അടിഞ്ഞ ഒരു ഉണങ്ങിയ ഒരു മരക്കൊമ്പിലേക്ക് ബബൂണ്‍ ഓടിക്കയറുന്നു. പിന്നാലെ ഒരു സിംഹവും മരക്കൊമ്പില്ലേക്ക് കയറുന്നിടത്ത് നിന്നാണ് വീഡിയോ തുടങ്ങുന്നത്. തന്‍റെ ശത്രുവില്‍ നിന്ന് രക്ഷനേടി ബബൂണ്‍ മരക്കൊമ്പിന്‍റെ പരമാവധി ഉയരത്തിലേക്ക് കയറുമെങ്കിലും സിംഹം അവനെ അടിക്കാന്‍ ശ്രമിക്കുന്നു. സിംഹത്തിന്‍റെ അടിയില്‍ നിന്നും രക്ഷതേടി ബബൂണ്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിക്കുമെങ്കിലും നില തെറ്റി താഴെ വീഴുന്നു. താഴെ വീഴുന്ന ബബൂണിനടുത്തേക്ക് ഒരു പറ്റം സിംഹങ്ങളാണ് പാഞ്ഞ് വരുന്നത്. ഒടുവില്‍ ഒരു സിംഹം അവനെ വായില്‍ കടിച്ചെടുത്ത് കൊണ്ട് പോകുന്നിടത്ത് വീഡിയോ അവസാനിക്കുന്നു. '
undefined
World Wildlife Day 2023: മനുഷ്യനും വന്യജീവികളുടെ തമ്മിലുള്ള സംഘര്‍ഷകാലത്തെ വന്യജീവി ദിനാഘോഷം
കൃത്യമായി തിരിച്ചറിയാന്‍ പറ്റാത്ത ഏതോ ദേശീയ പാര്‍ക്കില്‍ നിന്ന് പകര്‍ത്തിയ ദൃശ്യത്തിനോടൊപ്പം ആളുകളുടെ ആക്രോശങ്ങളും ആഹ്ളാദങ്ങളും നെടുവീര്‍പ്പുകളും കേള്‍ക്കാം. കാഴ്ചക്കാരില്‍ പലരും പല തരത്തിലാണ് വീഡിയോയോട് പ്രതികരിച്ചത്. ബബൂണിന്‍റെ ആത്യന്തികമായ വിധിയില്‍ ചലരുടെ ഹൃദയം നുറുങ്ങിയപ്പോള്‍, വന്യജീവികളുടെ വംശവര്‍ദ്ധനവിന് തടയിടാനും അതിന്‍റെ സന്തുലിതാവസ്ഥ നിലനിര്‍ത്താനുമുള്ള പ്രകൃതിയുടെ മാര്‍ഗമാണിതെന്ന് മറ്റ് ചിലര്‍ ചൂണ്ടിക്കാട്ടി. 'അവൻ പോരാടി, പരമാവധി ശ്രമിച്ചു' ഒരു കാഴ്ചക്കാരന്‍ ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു. ഇതിനകം ഇരുപതിനായിരത്തിലധികം പേര്‍ വീഡിയോ കണ്ടു.
കൂടുതല്‍ വായനയ്ക്ക്: കാണാതായ ആളുടെ കൈത്തണ്ട സ്രാവിന്‍റെ വയറ്റിൽ, തിരിച്ചറിയാൻ സഹായിച്ചത് കയ്യിലെ ടാറ്റു