'വറ്റിയിട്ടില്ല, മനുഷ്യനിലെ നന്മ'; ഒറ്റ ദിവസം കൊണ്ട് വീഡിയോ കണ്ടത് 13 ലക്ഷം പേര്‍ !

By Web Team  |  First Published Aug 4, 2023, 8:04 AM IST

ഒറ്റ ദിവസം കൊണ്ട് 13 ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 73 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് അവര്‍ ഇങ്ങനെ കുറിച്ചു,'സൂപ്പർ ഹീറോകൾ; ശബ്ദമില്ലാത്ത മൃഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന്  ഓരോ മാതാപിതാക്കളും കുട്ടികളെ പഠിപ്പിക്കണം.'



നുഷ്യനുമായി ഏറ്റവും ആദ്യം സൗഹൃദത്തിലായ മൃഗങ്ങളില്‍ ഒന്ന് നായയാണ്. നായയും മനുഷ്യനും തമ്മിലുള്ള സൗഹൃദത്തിന് ചരിത്രാതീധകാലത്തോളം പഴക്കമുണ്ട്. വര്‍ത്തമാനകാലത്ത് പല ഇടങ്ങളിലും പല കാരണങ്ങളാല്‍ നായകള്‍ വേട്ടയാടപ്പെടാറുണ്ടെങ്കിലും മനുഷ്യനും നായകളും തമ്മിലുള്ള ആത്മബന്ധത്തിന് കുറവ് വന്നിട്ടില്ലെന്ന് കാണിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം നെറ്റിസണ്‍സിനിടെയില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. വീഡിയോ കണ്ടവര്‍ മനുഷ്യനിലെ നന്മ ഇനിയും അവസാനിച്ചിട്ടില്ലെന്ന് കുറിച്ചു. arya_vamshi17 എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 

ഒറ്റ ദിവസം കൊണ്ട് 13 ലക്ഷം പേരാണ് വീഡിയോ ലൈക്ക് ചെയ്തത്. 73 ലക്ഷം പേരാണ് വീഡിയോ ഇതിനകം കണ്ടത്. വീഡിയോ പങ്കുവച്ച് കൊണ്ട് അവര്‍ ഇങ്ങനെ കുറിച്ചു,'സൂപ്പർ ഹീറോകൾ; ശബ്ദമില്ലാത്ത മൃഗങ്ങളോട് എങ്ങനെ പെരുമാറണമെന്ന്  ഓരോ മാതാപിതാക്കളും കുട്ടികളെ പഠിപ്പിക്കണം.' വീഡിയോ മൃഗങ്ങളോട് എങ്ങനെ മനുഷ്യന്‍ പെരുമാറേണ്ടതെന്ന് ചിത്രീകരിക്കുന്നതായി നിരവധി പേരാണ് അഭിപ്രായപ്പെട്ടത്.  ഇന്ത്യന്‍ പാട്ടെഴുത്തുകാരിയും ഗായികയുമായ നേഹ ഭാസിൻ വീഡിയോ കണ്ട് 'ഓ എന്‍റെ പ്രിയപ്പെട്ട മക്കളേ. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.' എന്ന് കുറിച്ചു. 

Latest Videos

undefined

'എല്ലുമില്ല, പല്ലുമില്ല... കണ്ണ് മാത്രം'; കൗതുകമുണര്‍ത്തിയ 'സുതാര്യ മത്സ്യ' ത്തിന്‍റെ വീഡിയോ വൈറല്‍ !

ജോലിക്കിടെ ഫോണില്‍ ഹിന്ദിയിൽ സംസാരിച്ചു; 78 -കാരനായ ഇന്ത്യൻ അമേരിക്കൻ എഞ്ചിനീയറെ പിരിച്ച് വിട്ടു !

വൃത്തിഹീനമായ ഒരു തോടിന് എതിര്‍വശത്തെ മതിലിന്‍റെ ഇടയിലുള്ള ചെറിയൊരു സ്ഥലത്ത് ഭയന്നിരിക്കുന്ന നായയുടെ അടുത്തേക്ക് നീങ്ങുന്ന രണ്ട് കുട്ടികളില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. ആളുകള്‍ നോക്കാന്‍ പോലും അറയ്ക്കുന്ന തരത്തില്‍ വൃത്തിഹീനമായ തോട്ടിലൂടെയാണ് മുട്ടോളം വെള്ളത്തില്‍ കുട്ടികള്‍ നീങ്ങുന്നത്. ആ അഴുക്കുചാലോ, അതിലെ അഴുക്കോ കുട്ടികളെ ഒരു തരത്തിലും ബാധിക്കുന്നില്ല. ഇടറിയ കാല്‍വെപ്പുകളോടെ ഇരുവരും ഒരു വിധത്തില്‍ ആ അഴുക്കുചാല്‍ കടന്ന് നായയ്ക്കടുത്തെത്തുന്നു. പിന്നാലെ ഒരു കുട്ടി, നായയെ ആശ്വസിപ്പിക്കാനെന്നവണ്ണം അതിന്‍റെ പുറത്ത് ചൊറിഞ്ഞ് കൊടുക്കുന്നു. നായ അനുസരണയോടെ നില്‍ക്കുന്നു. കൂട്ടത്തില്‍ ചെറിയ കുട്ടി നായയെ തന്‍റെ ഇരുകൈകള്‍ കൊണ്ടു എടുത്ത് നെഞ്ചോട് ചേര്‍ത്ത് അഴുക്കുചാലിലൂടെ തിരിച്ച് നടക്കുന്നു. ഇടയ്ക്ക് നായ അഴുക്കുചാലിലേക്ക് വീഴുമെന്നഘട്ടത്തില്‍ കൂടെയുള്ള കുട്ടി അവനെ താങ്ങാന്‍ സഹായിക്കുന്നു. വീഡിയോ കണ്ട നിരവധി പേരാണ് കുറിപ്പുമായെത്തിയത്. 'സുവർണ്ണ ഹൃദയമുള്ള രണ്ട് കുട്ടികൾ' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. 'കുട്ടികളും അപകടത്തിലാണ്. എന്നിട്ടും അവര്‍ ആ നായയെ രക്ഷപ്പെടുത്തി.' മറ്റൊരു ഉപയോക്താവ് എഴുതി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!