'എണ്ണാമെങ്കിൽ എണ്ണിക്കോ'; സ്കോർപിയോയിൽ നിന്നും പുറത്തിറങ്ങിയ ആളുകളുടെ എണ്ണം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ!

By Web Team  |  First Published Mar 5, 2024, 4:43 PM IST

വീഡിയോ പകര്‍ത്തുന്നയാള്‍ ഓരോ ആള്‍ ഇറങ്ങുമ്പോഴും എണ്ണുന്നത് കേള്‍ക്കാം. പുറകിലൂടെയും മുന്നിലുള്ള ഡോറിലൂടെയും ആളുകള്‍ ഇറങ്ങുന്നു. പലരും വാഹനത്തില്‍ നിന്നും ഇറങ്ങിയ ഉടനെ ദീര്‍ഘ ശ്വാസമെടുക്കുന്നതും വീഡിയോയില്‍ കാണാം. 



ന്ത്യ വളര്‍ച്ചയുടെ പാതയിലാണെന്നതൊക്കെ സര്‍ക്കാര്‍ കണക്കുകള്‍ മാത്രമാണ്. സാധാരണ ജനങ്ങള്‍ ഇന്നും സാമ്പത്തികമായോ സാമൂഹികമായോ വലിയ വളര്‍ച്ചയൊന്നും നേടിയിട്ടില്ലെന്ന് ഇന്ത്യയിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചാലറിയാം. ഇതിന്‍റെ പല തെളിവുകളും ഇന്ന് സാമൂഹിക മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെടുന്നു. സമാനമായ ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ടപ്പോള്‍ കഴ്ചക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ആശ്ചര്യപ്പെട്ടു.  narsa എന്ന എക്സ് ഉപയോക്താവ് വീഡിയോ പങ്കുവച്ച് കൊണ്ട് ഇങ്ങനെ എഴുതി, 'വിവാഹങ്ങള്‍ക്കോ മറ്റെന്തെങ്കിലും പരിപാടികള്‍ക്കോ പോകുമ്പോള്‍ ദേശിജനത.'  വീഡിയോ ഇതിനകം എഴുപത്തിയേഴായിരത്തിലേറെ പേര്‍ കണ്ടുകഴിഞ്ഞു. 

എന്തോ ആഘോഷങ്ങള്‍ക്ക് പങ്കെടുക്കാനായി  ഒരു സ്കോര്‍പ്പിയോയില്‍ എത്തിയ ആളുകളുടെ എണ്ണമെടുക്കുന്നതിന്‍റെ വീഡിയോയായിരുന്നു അത്. വിവാഹങ്ങള്‍ക്കോ മറ്റ് ആഘോഷങ്ങള്‍ക്കോ പോകുമ്പോള്‍ ചെലവ് കുറയ്ക്കാനായി കുഞ്ഞുകുട്ടികളെയെല്ലാം ഒരു വാഹനത്തില്‍ കുത്തി നിറച്ച് കൊണ്ടുപോകുന്നത് നമ്മള്‍ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രണ്ട് വാഹനങ്ങളില്‍ കൊണ്ട് പോകുന്ന അത്രയും ആളുകളെ ശ്വാസം പോലും വിടാന്‍ പറ്റാത്ത തരത്തില്‍ ഒരു വാഹനത്തില്‍ കുത്തി നിറച്ച് കൊണ്ട് പോകുന്നത് ചിലപ്പോള്‍ നിങ്ങളും ഇരയാക്കപ്പെട്ടിട്ടുണ്ടാകും. ഏതാണ്ട് സമാനമായ രീതിയിലുള്ള ഒരു വീഡിയോയായിരുന്നു അത്. 

Latest Videos

undefined

17 -കാരന്‍റെ ജീവിതം ട്രെയിനില്‍; ഇതുവരെ സഞ്ചരിച്ചത് 5 ലക്ഷം കിലോമീറ്റർ, പ്രതിവർഷം ചെലവ് 8 ലക്ഷം രൂപ!

Desi people when they go to any marriage or function pic.twitter.com/L2yyYWHARJ

— narsa. (@rathor7_)

വിമാനയാത്രയ്ക്കിടെ പ്രസവവേദന; ഫോണിലൂടെയുള്ള ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച് കുഞ്ഞിനെ പുറത്തെടുത്ത് പൈലറ്റ്

9-സീറ്റുള്ള  മഹീന്ദ്ര സ്കോർപ്പിയോയില്‍ നിന്നും പുറത്തിറങ്ങിയത് 18 പേര്‍! വീഡിയോ പകര്‍ത്തുന്നയാള്‍ ഓരോ ആള്‍ ഇറങ്ങുമ്പോഴും എണ്ണുന്നത് കേള്‍ക്കാം. പുറകിലൂടെയും മുന്നിലുള്ള ഡോറിലൂടെയും ആളുകള്‍ ഇറങ്ങുന്നു. പലരും വാഹനത്തില്‍ നിന്നും ഇറങ്ങിയ ഉടനെ ദീര്‍ഘ ശ്വാസമെടുക്കുന്നതും വീഡിയോയില്‍ കാണാം. ആള്‍ക്കുട്ടത്തില്‍ യുവാക്കളും സ്ത്രീകളും യുവതികളും കുട്ടികളുമുണ്ട്. 9 പേര്‍ക്ക് ഇരിക്കാവുന്ന സീറ്റില്‍ ഏങ്ങനെ ഇരട്ടിപേരെ ഉള്‍ക്കൊള്ളിച്ചൂവെന്ന് കാഴ്ചക്കാര്‍ അത്ഭുതപ്പെട്ടു. നിരവധി പേര്‍ ചിരിക്കുന്ന ഇമോജികള്‍ ഇട്ട് വീഡിയോ പങ്കുവച്ചു. ചിലര്‍ 'ഇന്ത്യ തുടക്കക്കാർക്കുള്ളതല്ല.' എന്ന ക്ലീഷെയായി മാറിയ വാക്യം കുറിച്ചു. മാധ്യമങ്ങളില്‍ കഴിഞ്ഞ ഒരാഴ്ചയായി അംബനി കുടുംബത്തിലെ വിവാഹ വാര്‍ത്തകളായിരുന്നു. ഇതിനെ ട്രോളിക്കൊണ്ട് ഒരാള്‍ കുറിച്ചത് 'അംബാനിയുടെ വിവാഹത്തിന് മുമ്പ് സെലിബ്രിറ്റികൾ ജാംനഗറിലേക്ക് വരുന്നു' എന്നായിരുന്നു. 

വെള്ളം അലർജി; കുളിക്കാൻ പോലും പറ്റുന്നില്ലെന്ന് യുവതി; അത്യപൂർവ്വ രോഗം ഇതുവരെ കണ്ടെത്തിയത് 37 പേർക്ക് മാത്രം!

click me!