ഒരുമയോടെ ഒരു പാത്രത്തില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന യുവതിയും സിംഹവും; വൈറല്‍ വീഡിയോ

By Web Team  |  First Published Jul 19, 2023, 11:17 AM IST

വീഡിയോ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. 15 ദിവസം കൊണ്ട് 40 ലക്ഷം പേരാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തി.



മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള നിരവധി വീഡിയോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പലപ്പോഴും പ്രത്യക്ഷപ്പെടുകയും അവ ആളുകളെ ശ്രദ്ധനേടുകയും ചെയ്യുന്നത് ആദ്യമല്ല. എന്നാല്‍, കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ടൊരു വീഡിയോ കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നതായിരുന്നു. 15 ദിവസം കൊണ്ട് 40 ലക്ഷം പേരാണ് വീഡിയോ കണ്ടത്. വീഡിയോ കണ്ട നിരവധി പേര്‍ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തി. rak_zoo എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നും പങ്കുവയ്ക്കപ്പെട്ട വീഡിയോയില്‍ ഒരു യുവതിയും ഒരു സിംഹവും ഒരു പാത്രത്തില്‍ നിന്നും മാംസം കഴിക്കുന്നതായിരുന്നു ചിത്രീകരിച്ചിരുന്നത്. സിംഹം തനിക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ തീരെ താത്പര്യം കാണിക്കാതെ മുന്നിലുള്ള പാത്രത്തില്‍ വച്ചിരുന്ന പച്ച മാംസം രൂചിയോടെ കഴിക്കുകയായിരുന്നു. തൊട്ടടുത്ത് ഇരുന്ന ഒരു യുവതി അതേ പാത്രത്തില്‍ വച്ചിരുന്ന പാകം ചെയ്ത മാംസത്തില്‍ നിന്നും അല്പമെടുത്ത് കഴിക്കുന്നു. കഴിച്ച് കഴിയുമ്പോള്‍ വീണ്ടും മാസം എടുക്കുകയും കഴിക്കുകയും ചെയ്യുന്നു. വീഡിയോ പങ്കുവച്ച് കൊണ്ട്  rak_zoo ഇങ്ങനെ കുറിച്ചു,' ഭൂമിയിലെ മറ്റൊരു സ്ഥലത്തും നിങ്ങളെ ഇത് ചെയ്യാൻ പ്രേരിപ്പിക്കില്ല. ഇവിടെ മാത്രം (റാക് മൃഗശാല)'.

ബ്രഹ്മപുത്രയ്ക്ക് കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് പണിയാന്‍ ചൈന

 
 
 
 
 
 
 
 
 
 
 
 
 
 
 

Latest Videos

undefined

A post shared by حديقة حيوانات رأس الخيمة (@rak_zoo)

സഹമുറിയന് മുന്‍ കാമുകി അയച്ച് നല്‍കിയ സമ്മാനം വെളിപ്പെടുത്തി സുഹൃത്ത്; ചിരിയടക്കാനാകാതെ നെറ്റിസണ്‍സ് !

'ഈ സിംഹത്തിന് പല്ലില്ലേ' എന്നായിരുന്നു ഒരാളുടെ സംശയം. 'പാത്രത്തിലെ മാംസം കഴിഞ്ഞാല്‍ അത് നിങ്ങളെ ഭക്ഷിച്ചേക്കാം. അത് നിങ്ങളെ ഇല്ലാതാക്കും. ഒരു ദയയുമില്ലാതെ.' മറ്റൊരു കാഴ്ചക്കാരന്‍ മുന്നറിയിപ്പ് നല്‍കി.  "സിംഹത്തെ നായ്ക്കുട്ടിയെ പോലെ വളർത്തുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുന്നു! നിങ്ങൾ ഭ്രാന്തന്മാരാണ്." മറ്റൊരു കാഴ്ചക്കാരന്‍ അസ്വസ്ഥനായി. 'അതൊരു സേവനമാണെങ്കില്‍, അങ്ങേയറ്റം ഭയപ്പെടുത്തുന്നത്.' എന്നായിരുന്നു മറ്റൊരാള്‍ എഴുതിയത്.  "സിംഹം ഭക്ഷണം കഴിക്കുമ്പോൾ അതിന്‍റെ ഭക്ഷണത്തിൽ തൊടുന്നത് വളരെ അപകടകരമാണ്." മറ്റൊരു കാഴ്ചക്കാന്‍ മുന്നറിയിപ്പ് നല്‍കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

click me!