വരണ്ടുണങ്ങിയ ഭൂമിയിലേക്ക് നദിയായി ഒഴുകിയെത്തുന്ന ജലം; വൈറല്‍ വീഡിയോ

By Web Team  |  First Published Jun 6, 2023, 1:20 PM IST


നദികളുടെ സൃഷ്ടിയിൽ വനങ്ങൾ വഹിക്കുന്ന പ്രധാന പങ്കിനെ കസ്വാൻ തന്‍റെ വീഡിയോയിലൂടെ എടുത്തുകാണിക്കുന്നു. വിസ്മയിപ്പിക്കുന്ന ക്ലിപ്പിനൊപ്പം അദ്ദേഹം ഇങ്ങനെ എഴുതി, 'ഇങ്ങനെയാണ് നദികൾ രൂപപ്പെടുന്നത്. കാട് നദിയുടെ മാതാവാണ്.' 



ഴുകിയെത്തുന്ന ജലം വരണ്ടുണങ്ങിയ ഭൂമിയില്‍ ഒരു നദിയായി രൂപപ്പെടുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പ്രകൃതിയുടെ അത്ഭുത ശക്തികളില്‍ ഒന്നായ ആ കഴ്ച കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് നെറ്റിസണ്‍സ്. ജീവിതത്തില്‍ ഒരു തവണയെങ്കിലും ഈ കാഴ്ചകാണമെന്നാണ് നെറ്റിസണ്‍സിന്‍റെയും അഭിപ്രായം. ഇന്ത്യൻ ഫോറസ്റ്റ് സർവീസസ് (ഐഎഫ്എസ്) ഓഫീസറായ പർവീൺ കസ്വാൻ തന്‍റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഒരു വീഡിയോ ക്ലിപ്പ് പങ്കിട്ടു, അത് വരണ്ട ഭൂമിയിലേക്ക് ഒഴുകിയെത്തുന്ന ജലപ്രവാഹം പതുക്കെ ഒരു നദിയായി മാറുന്നത് കാണിക്കുന്നു. പർവീൺ കസ്വാൻ ഐഎഫ്എസ്, തന്‍റെ ടീമിനൊപ്പം രാവിലെ ആറ് മണിയുടെ പട്രോളിംഗിന് ഇറങ്ങിയപ്പോഴാണ് ഈ അത്യപൂര്‍വ്വ കാഴ്ച കാണാന്‍ ഇടയായത്. സ്വച്ഛന്ദമായ ആ ജലപ്രവാഹത്തെ അദ്ദേഹം തന്‍റെ മൊബൈലില്‍ ചിത്രീകരിച്ചു. 

നദികളുടെ സൃഷ്ടിയിൽ വനങ്ങൾ വഹിക്കുന്ന പ്രധാന പങ്കിനെ കസ്വാൻ തന്‍റെ വീഡിയോയിലൂടെ എടുത്തുകാണിക്കുന്നു. വിസ്മയിപ്പിക്കുന്ന ക്ലിപ്പിനൊപ്പം അദ്ദേഹം ഇങ്ങനെ എഴുതി, 'ഇങ്ങനെയാണ് നദികൾ രൂപപ്പെടുന്നത്. കാട് നദിയുടെ മാതാവാണ്.' വനങ്ങളും ജലാശയങ്ങളും തമ്മിലുള്ള സഹവർത്തിത്വ ബന്ധത്തെ കുറിക്കുന്ന ശക്തമായ ഒരു ദൃശ്യസാക്ഷ്യമാണ് അദ്ദേഹത്തിന്‍റെ വീഡിയോ. 

Latest Videos

undefined

 

This is how rivers are made. Forest is the mother of river. Today morning at 6 AM. Foot patrolling with team. pic.twitter.com/Nfdtqy8dSr

— Parveen Kaswan, IFS (@ParveenKaswan)

ബിരുദമില്ലെങ്കിലെന്ത് ? യുകെയില്‍ പ്ലംബിംഗ് ജോലിയിലെ വാര്‍ഷിക വരുമാനം രണ്ട് കോടി രൂപ !

വീഡിയോയില്‍, വരണ്ട ഭൂമിയിലേക്ക് ഒഴുകിയെത്തുന്ന ജലം, സാവധാനവും എന്നാല്‍ അനസ്യൂതവുമായ ചലനത്തിലൂടെ വരണ്ടഭൂമിയെ നനയ്ക്കുന്നു. വീഡിയോയില്‍ ജലമൊഴുകി വരുന്ന വശത്തെ ആകാശത്ത് മഴമേഘങ്ങള്‍ കാണാം. ഇരുപുറവും കാടുകള്‍ നിറഞ്ഞ പ്രദേശത്ത് കൂടിയാണ് ജലപ്രവാഹം.  കടുത്തവേനലിനെ തുടര്‍ന്ന് വരണ്ടുണങ്ങിയ നദിയിലേക്ക് ആദ്യമായെത്തുന്ന ജലം അതിന്‍റെ ഒഴിവഴികളിലൂടെ ഒഴുകിയിറങ്ങുന്നു. തെക്കേയിന്ത്യയില്‍ ദിവസങ്ങള്‍ക്കുള്ളില്‍ മണ്‍സൂണ്‍ ആരംഭിക്കുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഈ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. മഴ പെയ്തിറങ്ങുന്ന വെള്ളം ഭൂമിയില്‍ നിന്നും പെട്ടെന്ന് നഷ്ടപ്പെടാതെ ഭൂമിയില്‍ തന്നെ സംഭരിക്കുന്നതിലൂടെ ജലത്തിന്‍റെ നഷ്ടം ഒരു പരിധി വരെ കുറയ്ക്കാന്‍ വനങ്ങള്‍ക്ക് കഴിയുന്നു. ഇതിലൂടെ ജലസ്രോതസ്സുകളുടെ സുസ്ഥിരമായ ഒഴുക്ക് ഉറപ്പാക്കുന്നു. പ്രകൃതി സ്നേഹികളെ വീഡിയോ ആകര്‍ഷിച്ചു.  “കാണാൻ തികച്ചും ആകർഷകമാണ്. മൺസൂൺ നിറഞ്ഞ് ഒഴുകുമ്പോൾ അത് വീണ്ടും കാണുന്നത് കൂടുതൽ അത്ഭുതകരമായിരിക്കും, ”ഒരാള്‍ എഴുതി. നിരവധി പേരാണ് വീഡിയോ പങ്കുവച്ചതിന് നന്ദി അറിയിച്ചത്. 

25 വര്‍ഷത്തോളം നീണ്ട ഐവിഎഫ് ചികിത്സ, ഒടുവില്‍ 54 -ാം വയസില്‍ അമ്മയായി !
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് സ്ട്രീമിംഗ് കാണാം : 

click me!