14 മിനിറ്റിനുള്ളില്‍ കത്തിയമര്‍ന്ന് കെട്ടിടം; 160 പേരെ രക്ഷപ്പെടുത്തുന്ന പോലീസിന്‍റെ വീഡിയോ വൈറല്‍ !

By Web Team  |  First Published Mar 6, 2024, 11:07 AM IST

  14 മിനിറ്റിനുള്ളിൽ കെട്ടിടം മുഴുവൻ അഗ്നിക്കിരയാകുന്നത് കണ്ടതായി കെട്ടിടത്തിൽ നിന്ന് രക്ഷപ്പെട്ട അർനിസ് ആൽട്ടൻസ് ബിബിസിയോട് പറഞ്ഞു.



ബ്രിട്ടനിലെ ഒരു കെട്ടിടത്തില്‍ തീ ആളിപ്പടര്‍ന്നപ്പോള്‍ സുരക്ഷയൊരുക്കി ആളുകളെ രക്ഷപ്പെടുത്തിയ പോലീസിന് അഭിനന്ദന പ്രവാഹം.  ഏതാനും മാസം മുമ്പ് ജപ്പാനില്‍ 
വിമാനം കത്തുന്നതിനിടെ യാത്രക്കാരെ രക്ഷപ്പെടുത്തിയ സംഭവത്തിന് സമാനമായി ഈ സംഭവവും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടി. metpolice_uk എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വീഡിയോ ഇതിനകം നിരവധി പേര്‍ കാണുകയും പോലീസിന്‍റെ ഇടപെടലിനെ അഭിനന്ദിക്കുകയും ചെയ്തു. 

മാര്‍ച്ച് ഒന്നിന് ബ്രിട്ടനിലെ സൌത്ത് കെൻസിങ്ടണിലെ പ്രശസ്തമായ എംബറേഴ്സ് ഗെയ്റ്റിന് സമീപത്തെ കെട്ടിടത്തിലാണ് അഗ്നിബാധയുണ്ടായത്. അപകടമുണ്ടായി വെറും അഞ്ച് മിനിറ്റിനുള്ളില്‍ പോലീസ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേൃതൃത്വം നല്‍കി. അപകടത്തില്‍ ഒരാളുടെ നിലഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുകമൂലമുണ്ടായ ശ്വസ തടസത്തെ തുടര്‍ന്ന് ഏഴ് പോലീസുകാരെയും ആറ് താമസക്കാരെയും പിന്നീട് ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരെല്ലാം ഡിസ്ചാര്‍ജ്ജായി. മനപൂര്‍വ്വം കെട്ടിടത്തിന് തീയിട്ടതാണെന്ന സംശയത്തെ തുടര്‍ന്ന് 25 വയസുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.  14 മിനിറ്റിനുള്ളിൽ കെട്ടിടം മുഴുവൻ അഗ്നിക്കിരയാകുന്നത് കണ്ടതായി കെട്ടിടത്തിൽ നിന്ന് രക്ഷപ്പെട്ട അർനിസ് ആൽട്ടൻസ് ബിബിസിയോട് പറഞ്ഞു.

Latest Videos

undefined

സത്യമംഗലം കാട്ടിൽ അവശയായ ആനയും കുഞ്ഞും; ജീവൻ നിലനിർത്താൻ പാടുപെട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ, വൈറല്‍ വീഡിയോ

കാമുകനോടൊപ്പം കിടക്ക പങ്കിട്ടെന്ന് ആരോപണം; യുവതി, പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്ന വീഡിയോ വൈറല്‍ !

കെട്ടിടത്തിനുള്ളില്‍ കയറിയ പോലീസ് വാതില്‍ ചവിട്ടിപ്പൊളിക്കുന്നതിന്‍റെയും ആളുകളെ രക്ഷപ്പെടുത്തുന്നതിന്‍റെയും ദൃശ്യങ്ങള്‍ കാണാം. ഇടയ്ക്ക് ആരോ രണ്ടാം നിലയില്‍ കുടിങ്ങിയിട്ടുണ്ടെന്ന് പറയുന്നതും കേള്‍ക്കാം. അഗ്നിശമന സേന എത്തി ലാഡർ വഴി ഇയാളെ പുറത്തെത്തിച്ചു. ഇതിനിടെ കെട്ടിടത്തിന്‍റെ മുന്‍ഭാഗത്ത് തീ ആളിക്കത്തുന്നതും കാണാം. അപായ അലാറത്തിന്‍റെ ശബ്ദം വീഡിയോയില്‍ ഉടനീളം കേള്‍ക്കാം. വീഡിയോ കണ്ടവരില്‍ മിക്കയാളുകളും പോലീസിന്‍റെ പ്രവര്‍ത്തിയെ അഭിനന്ദിച്ചു. യഥാര്‍ത്ഥ ഹീറോയിസം അവസാനിച്ചിട്ടില്ലെന്ന് മറ്റ് ചിലര്‍ എഴുതി. മറ്റുള്ളവരുടെ ജീവിതം രക്ഷപ്പെടുത്താനുള്ള പോലീസിന്‍റെ ശ്രമങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നു എന്ന് ചിലരെഴുതി. 

'എണ്ണാമെങ്കിൽ എണ്ണിക്കോ'; സ്കോർപിയോയിൽ നിന്നും പുറത്തിറങ്ങിയ ആളുകളുടെ എണ്ണം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ!

click me!