സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ 24.4 മില്ല്യൺ പേരാണ് കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.
ചായ ഇഷ്ടപ്പെടാത്ത ഇന്ത്യക്കാർ ചുരുക്കമാണ്. 'ഒരു ചായ കുടിച്ചാലോ' എന്ന് കേട്ടാൽ ചാടിയെണീറ്റ് പോകുന്നവരാണ് നമ്മിൽ പലരും. നല്ല ചായ കിട്ടുന്ന സ്ഥലം തേടിപ്പിടിച്ച് പോവുന്നവരും ഉണ്ട്. അതുപോലെ തന്നെ പലതരം ട്രിക്കുകളൊക്കെ കാണിച്ച് രസമായി ചായയുണ്ടാക്കുന്നവരും അനേകമുണ്ട്. അങ്ങനെയുള്ള ഒരു ചായക്കടക്കാരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
സൂറത്തിൽ നിന്നുള്ള 'പപ്പു ചായ്‌വാല'യാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുന്നത്. പപ്പു ചായയുണ്ടാക്കുന്നത് കണ്ടാൽ തന്നെ ഒരു ചായ കുടിക്കാൻ ആരും കൊതിച്ചുപോകും. നല്ല സ്ട്രോങ് ചായയാണ് പപ്പു ഉണ്ടാക്കുന്നത്. ഭക്ഷണത്തെ കുറിച്ച് നിരന്തരം പോസ്റ്റ് ചെയ്യാറുള്ള @foodie_.life എന്ന ഇൻസ്റ്റഗ്രാം യൂസറാണ് 'പപ്പു ചായ്വാല'യുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
undefined
സൂററ്റിലെ ന്യൂ സിറ്റി ലൈറ്റ് റോഡിലാണ് പപ്പുവിന്റെ ചായക്കട. വീഡിയോ തുടങ്ങുമ്പോൾ കാണുന്നത് പപ്പുവിന്റെ ചായയുണ്ടാക്കാനുള്ള ഒരുക്കമാണ്. പാത്രത്തിൽ അതിനായി വെള്ളം വയ്ക്കുന്നു. ശേഷം പാലിന്റെ പാക്കറ്റെടുത്ത് പപ്പു മുകളിലേക്ക് എറിയുന്നതും പിടിക്കുന്നതും കാണാം. പിന്നീട് ആ പാൽ പാക്കറ്റ് പൊട്ടിച്ചൊഴിക്കുകയാണ്. പിന്നീട്, ചില ഇലകളും ഇതിലേക്ക് ചേർക്കുന്നത് കാണാം. ഒപ്പം ചായപ്പൊടിയും പഞ്ചസാരയും ചേർത്ത് അരിച്ചെടുത്ത ശേഷം അത് മാറ്റുന്നതും കാണാം.
എന്തായാലും, സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ 24.4 മില്ല്യൺ പേരാണ് കണ്ടിരിക്കുന്നത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്.
നേരത്തെ ഇതുപോലെ വൈറലായ ഒരാളാണ് 'ഡോളി ചായ്‍വാല'. മൈക്രോസോഫ്റ്റ് സ്ഥാപകനായ ബില്‍ ഗേറ്റ്സിന് ചായ തയ്യാറാക്കി നല്‍കുന്ന വീഡിയോ വൈറലായതോടെ വലിയ ശ്രദ്ധയാണ് ഡോളി ചായ്‍വാല നേടിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം