വീഡിയോ 400,000-ലധികം ആളുകളാണ് ചുരുങ്ങിയ സമയം കൊണ്ട് കണ്ടത്.
സമൂഹമാധ്യമങ്ങളില്‍ ഓരോ ദിവസവും നിരവധി വീഡിയോകളാണ് പ്രത്യക്ഷപ്പെടാറ്. ഇക്കൂട്ടത്തില്‍ നമ്മളെ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും ആയ നിരവധി വീഡിയോകള്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു വീഡിയോ അല്പം ഭയപ്പെടുത്തുന്നതും എന്നാല്‍ ഏറെ കൗതുകം നിറഞ്ഞതുമാണ്. @exoticexperts എന്ന ഉപയോക്താവാണ് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
മൃഗങ്ങള്‍ക്കിടയില്‍ ഏറ്റവും അധികം ഭയപ്പെടേണ്ട ജീവിയാണ് മുതലകള്‍ എന്ന് തെളിയിക്കുന്ന നിരവധി വീഡിയോകള്‍ ഇപ്പോള്‍ മാധ്യമങ്ങളില്‍ ദിനംപ്രതി വരാറുണ്ട്. ചില വീഡിയോകളില്‍ ശാന്തനായി കിടക്കുന്ന മുതലകളെ കാണാമെങ്കിലും മറ്റു ചിലതില്‍ നമ്മള്‍ വിചാരിക്കുന്നതിലും വേഗത്തില്‍ അക്രമകാരികളാകുന്ന മുതലകളെയും കാണാറുണ്ട്. കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യപ്പെട്ട ഡ്രോണിനെ ആക്രമിക്കുന്ന മുതലയുടെ ഈ വീഡിയോ തീര്‍ച്ചയായും നിങ്ങളെ ഞെട്ടിക്കും.
undefined
ഒരു വലിയ ജലാശയത്തില്‍ ശാന്തനായി കിടക്കുകയാണ് മുതല. അവന്റെ തല മാത്രമാണ് വീഡിയോയുടെ ആദ്യ ഭാഗങ്ങളില്‍ കാണാന്‍ കഴിയുന്നത്. തല മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച് ചുറ്റും നിരീക്ഷിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. പെട്ടെന്നാണ് അവിടേക്ക് ഒരു ഡ്രോണ്‍ പറന്നുവരുന്നത് . ഒരുപക്ഷേ ഡ്രോണിന്റെ ശബ്ദം കേട്ടതു കൊണ്ടായിരിക്കണം മുതല ചുറ്റുപാടും സൂക്ഷ്മമായി നിരീക്ഷിക്കുന്നത്. ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടതും മുതല അതിലേക്ക് തന്നെ നോക്കി നില്‍ക്കുന്നത് കാണാം. ഏതുനിമിഷവും ഇരയെ ആക്രമിച്ചു കീഴടക്കാന്‍ നില്‍ക്കുന്ന വേട്ടക്കാരനെ പോലെയാണ് മുതല ഡ്രോണിന് മുന്നില്‍ നില്‍ക്കുന്നത്. ഡ്രോണ്‍ തന്റെ തൊട്ടടുത്ത് എത്തിയതും അപ്രതീക്ഷിതമായി ഡ്രോണിനെ വായില്‍ ആക്കാന്‍ മുതല മുകളിലേക്ക് പൊങ്ങി ചാടുന്നു. ഏതാണ്ട് 10 അടിയോളം മുകളിലേക്ക് കുതിച്ചുയര്‍ന്നെങ്കിലും ഡ്രോണ്‍ അപ്പോഴേക്കും തെന്നിമാറി പറന്നുയര്‍ന്നു.
ഒക്ടോബര്‍ ഒന്നിന് പോസ്റ്റ് ചെയ്ത വീഡിയോ 400,000-ലധികം ആളുകളാണ് ചുരുങ്ങിയ സമയം കൊണ്ട് കണ്ടത്. വീഡിയോ കണ്ട ഏറിയ പങ്ക് സോഷ്യല്‍ മീഡിയ ഉപയോക്താക്കളും കുറിച്ചത് ഒരു കാര്യം തന്നെയായിരുന്നു. മനുഷ്യ -മൃഗ ഇടപെടലുകള്‍ സൂക്ഷിച്ചുവേണം അല്ലെങ്കില്‍ അപകടം ക്ഷണിച്ചുവരുത്തും-ഇതായിരുന്നു എല്ലാവരുടെയും അഭിപ്രായം.