വാഷിംഗ്ടൺ സ്മാരകത്തിന് മുന്നിൽ ഭരതനാട്യം; ഇതുവരെ കണ്ടത് ഏഴ് ലക്ഷം പേര്‍ !

By Web Team  |  First Published Aug 19, 2023, 1:27 PM IST

ഇതിനകം ഏഴേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. അമ്പത്തിയൊന്നായിരത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. സ്വാതി ജയ്‍ശങ്കര്‍ നൃത്തം ചെയ്യുമ്പോള്‍ പശ്ചാത്തലത്തില്‍ വാഷിംഗ്ടണ്‍ സ്മാരകവും ഒരു തടാകവും കാണാം. തടാകത്തില്‍ താറാവുകള്‍ നീന്തിത്തുടിക്കുന്നതും കാണാം. 


ഭാഷ, സംസ്കാരം തുടങ്ങിയ കാര്യങ്ങളില്‍ ഏറെ വൈവിധ്യമുള്ള രാജ്യമാണ് ഇന്ത്യ. രാജ്യത്തെ ഈ വൈവിധ്യം കലയിലും ദൃശ്യമാണ്. ഈ വൈജാത്യങ്ങള്‍ക്കിടയിലും വിദേശങ്ങളില്‍ പോയാലും രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകത്തെ കൂടെ കൂട്ടുന്നവരും കുറവല്ല. കഴിഞ്ഞ ദിവസം അത്തരമാരു നൃത്താവതരണം നെറ്റിസണ്‍സിന്‍റെ ശ്രദ്ധയാകര്‍ഷിച്ചു. യു‌എസ്‌എയിലെ വാഷിംഗ്ടൺ സ്മാരകത്തിന് മുന്നിൽ ഇന്ത്യന്‍ ക്ലാസിക്കൽ നൃത്തമായ ഭരതനാട്യം അവതരിപ്പിക്കുന്ന ഒരു യുവതിയുടെ ദൃശ്യങ്ങളായിരുന്നു അത്. 

swathi.jaisankar എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. സ്വാതി ജയ്‍ശങ്കര്‍ ഭരതനാട്യ നര്‍ത്തകിയാണ് വിവിധ സ്ഥലങ്ങളില്‍ അവര്‍ നൃത്തമവതരിപ്പിക്കുന്നതിന്‍റെ വീഡിയോകള്‍ അവരുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ലഭ്യമാണ്. വാഷിംഗ്ടൺ സ്മാരകത്തിന് മുന്നിൽ സ്വാതി നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവച്ചത് ജൂണ്‍ 9 നാണ്. ഇതിനകം ഏഴേമുക്കാല്‍ ലക്ഷത്തിലധികം പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. അമ്പത്തിയൊന്നായിരത്തിന് മേലെ ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തു. സ്വാതി ജയ്‍ശങ്കര്‍ നൃത്തം ചെയ്യുമ്പോള്‍ പശ്ചാത്തലത്തില്‍ വാഷിംഗ്ടണ്‍ സ്മാരകവും ഒരു തടാകവും കാണാം. തടാകത്തില്‍ താറാവുകള്‍ നീന്തിത്തുടിക്കുന്നതും കാണാം. 

Latest Videos

undefined

നൂറ്റാണ്ടിന്‍റെ അവസാനത്തോടെ താര്‍ മരുഭൂമി പച്ചപുതയ്ക്കും; കാരണം കാലാവസ്ഥാ വ്യതിയാനം

പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ കടുത്ത വയറ് വേദന; പരിശോധനയില്‍ കണ്ടെത്തിയത് കത്രിക, പിന്നാലെ കേസ് !

വീഡിയോ പങ്കുവച്ച് കൊണ്ട് സ്വാതി ഇങ്ങനെ കുറിച്ചു. 'ഡിസിയിലേക്കുള്ള എന്‍റെ യാത്രയ്ക്കിടെ ഈ ജതിക്കായി ഞാനൊരു നൃത്തം ചെയ്തു. ആള്‍ക്കൂട്ടത്തിന്‍റെ ആര്‍പ്പുവിളി.' വളരെ പെട്ടെന്ന് തന്നെ വീഡിയോ ഇന്‍സ്റ്റാഗ്രാം കാഴ്ചക്കാര്‍ക്കിടയില്‍ വൈറലായി. “നിങ്ങളുടെ കലയിലൂടെ നിങ്ങൾ, ഞങ്ങളുടെ സംസ്കാരത്തിന്‍റെ ആത്മാവിനെ സംരക്ഷിക്കുകയാണ്. ക്ലാസിക്കൽ നൃത്തത്തോടുള്ള നിങ്ങളുടെ സമർപ്പണം പ്രശംസനീയമാണ്!' ഒരു കാഴ്ചക്കാരന്‍ എഴുതി.  “മനോഹരമായ പശ്ചാത്തലമുള്ള അതിശയകരമായ നൃത്തം. കണ്ടുനിന്നവരിൽ വലിയ ഉത്സാഹമുണര്‍ത്തി. അവർക്ക് എങ്ങനെ ഇത് ആസ്വദിക്കാതിരിക്കാനാകും.” മറ്റൊരാള്‍ കുറിച്ചു.  “കൊള്ളാം! എന്തൊരു കാല്‍ച്ചുവടും മുദ്രയും! മനോഹരമായ നില്‍പ്പും ഭാവങ്ങളും"വേറൊരാള്‍ കുറിച്ചു. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!