'എന്‍റെ ആറ് രൂപ'; പോർഷെ മുതൽ ബിഎംഡബ്ല്യു വരെ പാർക്ക് ചെയ്തിരിക്കുന്ന സൊമാറ്റോ ഓഫീസ്; വീഡിയോ വൈറൽ

By Web Team  |  First Published Sep 17, 2024, 12:10 PM IST

വീഡിയോയില്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന ഔഡി, മെഴ്സിഡസ്, പോർഷെ, ലംബോർഗിനി, ബിഎംഡബ്ല്യു ഇസഡ് 4 എം 40 ഐ എന്നിവ കാണാം. 
 



കേരളത്തിലെ എന്തിന് ഒരു കമ്പനി ഓഫീസിന് മുന്നിലെ ഏറ്റവും വില കൂടിയ വാഹനം ഏതായിരിക്കും? ഒരു പോര്‍ഷെ, അല്ലെങ്കില്‍ ഒരു ബിഎംഡബ്യു കണ്ടാലായി. എന്നാല്‍ സൊമാറ്റോയുടെ ഓഫീസില്‍ മുന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആഡംബര വാഹനങ്ങളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഗുരുഗ്രാമിലെ സൊമാറ്റോ, ബ്ലിങ്കിറ്റ് ഹെഡ്ക്വാർട്ടേഴ്സിന് പുറത്ത് പാർക്ക് ചെയ്തിരിക്കുന്ന ആഡംബര കാറുകളുടെ വീഡിയോയായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. സൊമാറ്റോ സിഇഒ ദീപീന്ദർ ഗോയലിന്‍റെ ആസ്റ്റൺ മാർട്ടിൻ ഉൾപ്പെടെ ഉയർന്ന നിലവാരമുള്ള ആഡംബര വാഹനങ്ങൾ ഓഫീസ് കെട്ടിടത്തിന് മുന്നിൽ പാർക്ക് ചെയ്യുന്നു. വീഡിയോയില്‍ നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന ഔഡി, മെഴ്സിഡസ്, പോർഷെ, ലംബോർഗിനി, ബിഎംഡബ്ല്യു ഇസഡ് 4 എം 40 ഐ എന്നിവ കാണാം. 

സൊമാറ്റോയുടെ കൂറ്റന്‍ സൈന്‍ ബോര്‍ഡില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. പിന്നീട് കെട്ടിടത്തിന്‍റെ മുന്‍വശത്ത് പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ നിര കാണിക്കുന്നു. പോർഷെ 911 ടർബോ എസ്, ലംബോർഗിനി ഉറുസ്, ഫെരാരി റോമ തുടങ്ങിയ കാറുകളും ഔഡി, മെഴ്സിഡസ്, ബിഎംഡബ്ല്യു എന്നിവയും വീഡിയോയില്‍ കാണാം. "ഇത് അത്ര സാധാരണമല്ലെന്ന് ഞാൻ ഊഹിക്കുന്നു," ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചു. വീഡിയോ പങ്കുവച്ച് ദിവസങ്ങള്‍ക്കുള്ളില്‍ 13 ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടപ്പോള്‍ അരലക്ഷത്തിന് മേലെ കാഴ്ചക്കാര്‍ വീഡിയോ ലൈക്ക് ചെയ്തു. 

Latest Videos

undefined

ഓട്ടോയിൽ നിന്നും വിലങ്ങ് അഴിച്ച് ഓടി, ഒടുവിൽ പാടത്തിട്ട് പിടികൂടി; പോലീസിന്‍റെ സാഹസിക വീഡിയോ വൈറൽ

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by DekhBhai ®️ (@dekhbhai)

ആഴ്ചയില്‍ ഏഴ് ജോലികള്‍; 21 കാരിയായ ബ്രിട്ടീഷ് യുവതിയുടെ പ്രതിമാസ വരുമാനം 2 ലക്ഷം രൂപ

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം വഴി നൽകുന്ന ഓരോ ഓർഡറിനും 6 രൂപ പ്ലാറ്റ്ഫോം ഫീസ് പിടിച്ച് വാങ്ങിച്ച് സൊമാറ്റോ സിഇഒ തന്‍റെ സമ്പത്ത് മൊത്തം എടുത്തതായി ചിലര്‍ പരിഹസിച്ചു. "പ്ലാറ്റ്ഫോം ഫീസ് വഴിയും റെസ്റ്റോറന്‍റുകളിലൂടെയും ഉപഭോക്താക്കളില്‍ നിന്നും നിങ്ങൾ വളരെയധികം സമ്പാദിക്കുകയാണെങ്കിൽ, നിങ്ങളുടെ പാർക്കിംഗ് ഇതുപോലെ കാണപ്പെടും" ഒരു കാഴ്ചക്കാരന്‍ അല്പം രൂക്ഷമായി പ്രതികരിച്ചു. "അവനത് വാങ്ങാം. ഉപഭോക്താക്കളിൽ നിന്ന് പ്ലാറ്റ്ഫോം ഫീസ് ഈടാക്കുക, ഗിഗ് റദ്ദാക്കൽ ഫീസ് കുറയ്ക്കുക, ഡെലിവറി പങ്കാളികളിൽ നിന്ന് ഷോ ഫീസ് ഒഴിവാക്കുക. കൊള്ളയിൽ നിന്ന് അദ്ദേഹം ധാരാളം പണം സമ്പാദിക്കുന്നു," അല്പം കൂടി കടുപ്പിച്ച മറ്റൊരു കുറിപ്പില്‍ പറയുന്നു. "എന്‍റെ 6 രൂപ ഉപയോഗിച്ച് സൂപ്പർകാർ വാങ്ങി," മറ്റൊരു കാഴ്ചക്കാരന്‍ വീഡിയോക്ക് താഴെ വരുന്ന കുറിപ്പുകളെ തന്നെ കളിയാക്കിക്കൊണ്ട് കുറിച്ചു. "നിങ്ങൾക്ക് ഇത്രയും പണം ഉണ്ടെങ്കിൽ, ഡെലിവറി ഏജന്‍റുമാര്‍ക്ക് ആരോഗ്യ ഇൻഷുറൻസ് നൽകുമോ? അതോ അവർക്ക് പിഎഫ് നൽകുമോ?" ഒരു കാഴ്ചക്കാരന്‍ അല്പം സീരിയസായ ചോദ്യം ഉന്നയിച്ചു. സൊമാറ്റോയും സ്വിഗ്ഗിയും ജൂലൈ 14 മുതൽ തെരഞ്ഞെടുത്ത പ്രദേശങ്ങളിൽ പ്ലാറ്റ്ഫോം ഫീസ് 20 ശതമാനം വർദ്ധിപ്പിച്ച് 6 രൂപയായി ഉയർത്തിയിരുന്നു.

'എല്ലാം റെക്കോർഡ് ആണ്'; സ്ത്രീയെ കടന്ന് പിടിക്കുന്ന യുവാവിന്‍റെ വീഡിയോ പങ്കുവച്ച് ഹൈദ്രാബാദ് പോലീസ്

click me!