വിമാനത്തില്‍ വച്ച് അച്ഛന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ ഇതിന് മുമ്പ് ഒരിക്കലും അച്ഛന്‍ പ്രാര്‍ത്ഥിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും യൂപ വീഡിയോയില്‍ കുറിച്ചു.
കോയമ്പത്തൂര്‍ സ്വദേശിയായ പ്രദീപ് കൃഷ്ണ തന്‍റെ മുത്തച്ഛനെയും മത്തശ്ശിയെയും അമ്മയെയും താന്‍ പൈലറ്റായ വിമാനത്തില്‍ കോയമ്പത്തൂര്‍ നിന്നും ചെന്നൈയ്ക്ക് കന്നിയാത്രയ്ക്ക് കൊണ്ട് പോയ വീഡിയോ വൈറലായിരുന്നു. അതിന് പിന്നാലെ സമാനമായ മറ്റൊരു വീഡിയോയും വൈറലായി. ഇത്തവണ ഒരു ദില്ലി യൂട്യൂബര്‍ തന്‍റെ അച്ഛനെയും അമ്മയെയും ആദ്യമായി വിമാന യാത്രയ്ക്ക് കൊണ്ട് പോയ വീഡിയോയാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ഏറ്റെടുത്തത്. പതിനൊന്ന് ലക്ഷം പേരാണ് വീഡിയോ കണ്ടത്.
ആദ്യ വിമാനയാത്രയ്ക്ക് മുമ്പായി യൂട്യൂബര്‍ യൂപ റെബെ തന്‍റെ അച്ഛനെയും അമ്മയെയും ഒരുക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. വീഡിയോയില്‍ തങ്ങള്‍ ആദ്യമായാണ് വിമാനയാത്ര ചെയ്യുന്നതെന്നും യൂപയുടെ അച്ഛന്‍ പറയുന്നു. വിമാനത്തില്‍ വച്ച് അദ്ദേഹം പ്രാര്‍ത്ഥിക്കുമ്പോള്‍ ഇതിന് മുമ്പ് ഒരിക്കലും അച്ഛന്‍ പ്രാര്‍ത്ഥിക്കുന്നത് താന്‍ കണ്ടിട്ടില്ലെന്നും യൂപ വീഡിയോയില്‍ കുറിച്ചു. വീഡിയോ പങ്കുവച്ച് കൊണ്ട് ഗുഡ് ന്യൂസ് മൂവ്മെന്‍റ്, ' ചിലർക്ക് ഇത് ഒരു ഫ്ലൈറ്റ് മാത്രമാണ് - മറ്റുള്ളവർക്ക് ഇത് ഒരു സ്വപ്ന സാക്ഷാത്കാരമാണ്," @yooparebe തന്‍റെ മാതാപിതാക്കളുടെ ആദ്യ വിമാനയാത്രയെക്കുറിച്ച് എഴുതുന്നു. പ്രത്യേക ദിവസത്തിനായി മകൾ അവരെ എങ്ങനെ തയ്യാറാക്കുന്നുവെന്ന് ഞാൻ ഇഷ്ടപ്പെടുന്നു. ' എന്ന് കുറിച്ചു.
undefined
വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് തങ്ങളുടെ സ്നേഹാദരങ്ങള്‍ കുറിക്കാനായി എത്തിയത്. ഇക്കാലത്ത് ഇത്തരം കാര്യങ്ങള്‍ കാണുന്നത് തന്നെ വളരെ സന്തോഷമുള്ള കാര്യമാണെന്ന് ഒരു കാഴ്ചക്കാരനെഴുതി. 'നന്നായി, നിങ്ങളുടെ അമ്മയുടെ മുടി ചീകുന്നത് മുതല്‍ അച്ഛന്‍റെ ആവശ്യപ്പെട്ട ചിത്രങ്ങള്‍ എടുക്കുന്നത് വരെ നിങ്ങള്‍ അച്ഛനമ്മമാരോട് കാണിച്ച പരിചരണം. ഇത്തരമൊരു അനുഭവം അവര്‍ക്ക് സമ്മാനിച്ച നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ സംസാരിക്കുന്നു. നിങ്ങള്‍ വലിയൊരു മകളാണ്.' മറ്റൊരു കാഴ്ചക്കാരി എഴുതി. 'ഇത്തരമൊരു വീഡിയോ ഞങ്ങള്‍ക്കായി പങ്കുവച്ചതില്‍ വലിയ സന്തോഷം.' എന്നായിരുന്നു ഒരു കുറിപ്പ്. 'ഇത് മനോഹരമാണ്! അവർക്ക് അവരുടെ മകളോടൊപ്പം ഇത്തരമൊരു അനുഭവം വളരെ നല്ലതാണ്.' എന്ന് മറ്റൊരു കാഴ്ചക്കാരന്‍ എഴുതി.