'സിംപിള്‍ ബട്ട് പവര്‍ഫുള്‍': ഇലക്ട്രിക്ക് സ്ക്കൂട്ടറില്‍ സോഫയുമായി പോകുന്ന യുവാക്കളുടെ വീഡിയോ വൈറല്‍

By Web Team  |  First Published May 13, 2024, 3:35 PM IST

ഒത്തൊരുമയുടെ ശക്തി പ്രകടിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഒരുമയുണ്ടെങ്കില്‍ ഉലക്കമേല്‍ മാത്രമല്ല.



സാധാരണമായ ചില കാര്യങ്ങള്‍ കാണുമ്പോള്‍ 'ശോ... ഇതെങ്ങനെ' എന്ന തോന്നല്‍ ഉള്ളിലുണ്ടാകുന്നത് സാധാരണമാണ്. കഴിഞ്ഞ ദിവസം അത്തരമൊരു അസാധാരണ വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. രണ്ട് യുവാക്കള്‍ ചേര്‍ന്ന് രണ്ട് ഇലക്ട്രിക് സ്കൂട്ടറില്‍ ഒരു വലിയ സോഫയുമായി റോഡിലൂടെ ഓടിച്ച് പോകുന്ന വീഡിയോയായിരുന്നു അത്. ഒത്തൊരുമയുടെ ശക്തി പ്രകടിപ്പിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. ഒരുമയുണ്ടെങ്കില്‍ ഉലക്കമേല്‍ മാത്രമല്ല. ഒരു വലിയ സോഫ രണ്ട് ഇലക്ട്രിക് സ്ക്കൂട്ടറിലായി കൊണ്ട് പോകാമെന്ന് 'പുതിയ മൊഴി.' അഞ്ച് ദിവസം കൊണ്ട് രണ്ടേകാല്‍ ലക്ഷത്തിലേറെ പേര്‍ വീഡിയോ കണ്ടു കഴിഞ്ഞു. 

വീഡിയോ പങ്കുവച്ച് കൊണ്ട് പ്രശസ്ത അമേരിക്കൻ ആർ ആൻഡ് ബി ഗായികയും ഗാനരചയിതാവുമായ ലിറിക്ക ആൻഡേഴ്സൺ ഇങ്ങനെ എഴുതി, 'രണ്ടുപേരും സ്കൂട്ടറുകളിൽ ഒരു വലിയ സോഫ നീക്കുന്നു. നല്ല വർക്ക് സുഹൃത്തുക്കളെ! ഞാൻ നിങ്ങളെ എങ്ങനെ നിയമിക്കും.' വീഡിയോയുടെ തുടക്കത്തില്‍ റോഡില്‍ ആരോ ഉപേക്ഷിച്ച ഒരു വലിയ സോഫ, അത് വഴി ഇലക്ട്രിക്ക് സ്കൂട്ടറില്‍ പോവുകയായിരുന്ന രണ്ട് യുവാക്കള്‍ കാണുന്നു. ഉടനെ സ്കൂട്ടര്‍ നിര്‍ത്തിയ രണ്ട് പേരും രണ്ട് സ്കൂട്ടറിന്‍റെ മുകളിലേക്ക് സോഫ കയറ്റിവയ്ക്കുന്നു. പിന്നെ പതിയെ റോഡിലൂടെ ഒന്നും സംഭവിക്കാത്ത പോലെ ഓടിച്ച് പോകുന്നു. 

Latest Videos

undefined

30 വര്‍ഷം മുമ്പ് മരിച്ച മകള്‍ക്ക് 'പ്രേത വരനെ' തേടി പത്രത്തില്‍ 'വിവാഹ പരസ്യം'

വീഡിയോ എടുക്കുന്നതിനിടെ മുതലയുടെ അപ്രതീക്ഷിതമായ ആക്രമണം; വീഡിയോ വൈറല്‍

"കുട്ടികൾ വളരെയധികം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നു." എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.  'നീ ചെയ്യേണ്ടത് ചെയ്യൂ മനുഷ്യാ. ഇത് യഥാർത്ഥത്തിൽ ശ്രദ്ധേയമാണ്." മറ്റൊരാള്‍ വീഡിയോയിലെ യുവാക്കളെ അഭിനന്ദിച്ചു. 'ഓ,  തീർച്ചയായും എനിക്ക് അവരെ കുറച്ച് ജോലിക്ക് നിയമിക്കേണ്ടതുണ്ട്' മറ്റൊരാള്‍ എഴുതി. 'പുരുഷന്മാർക്ക് എന്തും ചെയ്യാൻ കഴിയും, പക്ഷേ തകർച്ചയെ കുറിച്ച് സംസാരിക്കാൻ കഴിയില്ല' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. "അവർ സോഫയിൽ ഇരുന്ന് വാഹനം ഓടിക്കുമെന്ന് കരുതി.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ കുറിച്ചത്. നിരവധി പേര്‍ ഈ അഭിപ്രായം പങ്കുവച്ചു. 'അവര്‍ എന്നെ പോലെ ഇന്ത്യക്കാരാകാന്‍ സാധ്യതയുണ്ട്.' എന്നായിരുന്നു ഒരാള്‍ എഴുതിയത്. 

കള്ളനെ പിടിക്കാന്‍ മിയാമി പോലീസ് വരും സ്വന്തം 'റോള്‍സ് റോയിസ് കാറി'ല്‍; വീഡിയോ വൈറല്‍

click me!