ചുവന്ന സാരിയുടുത്ത് കൊണ്ട് മിഷ തലകുത്തി മറിയുന്ന വീഡിയോകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
സാമൂഹിക മാധ്യമങ്ങള്‍ മനുഷ്യന്‍റെ ജീവിതത്തെ സ്വാധീനിച്ച് തുടങ്ങിയിട്ട് അധികകാലമായിട്ടില്ല. ചുരുങ്ങിയ കാലം കൊണ്ട് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിഞ്ഞ സാമൂഹിക മാധ്യമങ്ങളില്‍ തങ്ങളുടെതായ ഒരു ഇടം കണ്ടെത്താനുള്ള ശ്രമത്തിലാണ് മിക്ക സാമൂഹിക മാധ്യമ ഉപയോക്താക്കളും. അതിനായി തങ്ങളുടെ കഴിവുകള്‍ അത് പാട്ടായും നൃത്തമായും മറ്റ് കലാവിരുതുകളായും മറ്റും ലോകത്തെ കാണിക്കാനും അതുവഴി സാമൂഹിക മാധ്യമങ്ങളില്‍ തങ്ങളുടെതായ ഒരു സ്വാധീന മേഖല സൃഷ്ടിക്കാനുള്ള ശ്രമത്തിലുമാണ് പലരും. ഇത്തരത്തില്‍ ഒരു സാമൂഹിക മാധ്യമ സ്വാധീനമുള്ള ഒരു യുവതി കഴിഞ്ഞ ദിവസം പങ്കുവച്ച വീഡിയോ മറ്റ് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി. ഇന്‍സ്റ്റാഗ്രാമില്‍ ഏഴ് ലക്ഷത്തോളം ആരാധകരുള്ള ജയ്പൂര്‍ സ്വദേശിയായ മിഷ ശര്‍മ്മയുടെ വീഡിയോയാണ് കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്.
തട്ടുകടയിലെ ജോലിക്കിടയിലും മക്കളെ പഠിപ്പിക്കുന്ന അമ്മയുടെ വീഡിയോ ഏറ്റെടുത്ത് നെറ്റിസണ്‍സ് !
undefined
'പൊളിച്ച് അടുക്കി മോളേ'; കസവു സാരി ഉടുത്ത് സ്കേറ്റിംഗ് നടത്തുന്ന അഞ്ച് വയസുകാരിയുടെ വീഡിയോ വൈറല്‍ !
'അധോവായു' വിടരുതെന്ന് കാമുകിക്ക്, കാമുകന്‍റെ നിര്‍ദ്ദേശം; പ്രതിഷേധം അറിയിച്ച് നെറ്റിസണ്‍സ്
കായികതാരമെന്നാണ് അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ കൊടുത്തിരിക്കുന്നത്. മിഷയുടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകളില്‍ നിറയെ കരണം മറിയുന്നതിന്‍റെ നിരവധി വീഡിയോകള്‍ കാണാം. അതില്‍ തന്നെ ചുവന്ന സാരിയുടുത്ത് കൊണ്ട് മിഷ തലകുത്തി മറിയുന്ന വീഡിയോകളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കറുത്ത സ്ലീവ്‌ലെസ് ബ്ലൗസിനൊപ്പം ചുവന്ന സാരിയുടുത്ത് കരണം മറിയുന്ന രണ്ട് വീഡിയോകളാണ് സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ചത്. അതില്‍ ഒരു വീഡിയോ രണ്ടര ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. രണ്ടാമത്തെ വീഡിയോ ഒരു ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടിട്ടുണ്ട്. 'നിങ്ങൾ ഈ വീഡിയോ എവിടെ നിന്നാണ് കാണുന്നത്?' എന്ന അടിക്കുറിപ്പോടെയാണ് മിഷ ശർമ്മ വീഡിയോ പങ്കുവച്ചത്. സാരിയുടുത്ത് മിഷ കരണം മറിയുമ്പോള്‍ ഇത്ര ലളിതമാണോ കരണം മറിച്ചിലെന്ന് കാഴ്ചക്കാരന് തോന്നാം. അത്രയ്ക്കും രസകരമായ രീതിയിലാണ് മിഷ തന്‍റെ മരണം മറിയുന്ന വീഡിയോകള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. മിക്കയാളുകളും വീഡിയോ ഗംഭീരമാണെന്ന് കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക