ഒരു വീട്ടിലെ മുറിയില്‍ വച്ച് രണ്ട് യുവതികളുടെ അടിയായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇടയ്ക്ക് ഒരു വളര്‍ത്തു പട്ടി കൂടി അടിയ്ക്ക് ഇടയിലേക്ക് കയറുന്നുണ്ടെങ്കിലും ഒരു ഘട്ടത്തില്‍ പട്ടി പോലും തെറിച്ച് പോകുന്നത് വീഡിയോയില്‍ കാണാം.
അജ്ഞാതമായ പല കാര്യങ്ങള്‍ക്കും സാമൂഹിക മാധ്യമങ്ങള്‍ പേരു കേട്ടതാണ്. ലോകത്ത് എവിടെയെങ്കിലും നിന്ന് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കപ്പെടുന്ന വീഡിയോ പല ദേശങ്ങളിലൂടെ പല ഭാഷകള്‍ സംസാരിക്കുന്ന പല സംസ്കാരങ്ങളില്‍ ജീവിക്കുന്നവരിലൂടെ സഞ്ചരിക്കുന്നു. ഇതിനിടെ പങ്കുവയ്ക്കപ്പെട്ട വീഡിയോ എന്താണെന്ന് പോലും അന്വേഷിക്കാതെ അവ വീണ്ടും വീണ്ടും പങ്കുവയ്ക്കപ്പെട്ടുന്നു. കഴിഞ്ഞ ദിവസം CCTV IDIOTS എന്ന എക്സ് ഉപയോക്താവ് പങ്കുവച്ച് വീഡിയോ അത്തരത്തിലൊന്നായിരുന്നു. എന്നാല്‍ വീഡിയോയ്ക്ക് ഒപ്പമുള്ള കുറിപ്പ് കാര്യങ്ങള്‍ മാറ്റിമറിച്ചു. വീഡിയോ പങ്കുവച്ച് കൊണ്ട് സിസിടിവി ഇഡിയറ്റ്സ് കുറിച്ചത് ഇങ്ങനെയായിരുന്നു, 'കാമുകനൊപ്പം ഉറങ്ങിയെന്ന് ആരോപിച്ച് യുവതി കൗമാരക്കാരിയെ തല്ലുന്നു.' മണിക്കൂറുകള്‍ കൊണ്ട് വീഡിയോ എട്ട് ലക്ഷം പേരാണ് കണ്ടത്.
ഒരു വീട്ടിലെ മുറിയില്‍ വച്ച് രണ്ട് യുവതികളുടെ അടിയായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇടയ്ക്ക് ഒരു വളര്‍ത്തു പട്ടി കൂടി അടിയ്ക്ക് ഇടയിലേക്ക് കയറുന്നുണ്ടെങ്കിലും ഒരു ഘട്ടത്തില്‍ പട്ടി പോലും തെറിച്ച് പോകുന്നത് വീഡിയോയില്‍ കാണാം. കൌമാരക്കാരിയെ യുവതി അക്ഷരാര്‍ത്ഥത്തില്‍ ഇടിച്ചും ചവിട്ടിയും കൂട്ടുന്നു. വേദന കൊണ്ട് പുളയുന്ന കൌമാരക്കാരി തല്ലെരുതെന്ന് അപേക്ഷിക്കുമ്പോള്‍, യുവതി പെണ്‍കുട്ടിയോട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നു. പിന്നാലെ പെണ്‍കുട്ടി വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്നതും വീഡിയോയില്‍ കാണാം. '
undefined
ഒരു കുപ്പി അധോവായുവിന് വില 24,820 രൂപ; 30 ദിവസം വരെ സുഗന്ധം ആസ്വദിക്കാമെന്നും വാഗ്ദാനം !
Teenage Girl Beats On Female Who Allegedly Slept With Her Boyfriend pic.twitter.com/niE69ey6Is
— CCTV IDIOTS (@cctvidiots)അടുത്ത ദൃശ്യത്തില്‍ യുവതി, മറ്റ് ആളുകള്‍ നോക്കി നില്ക്കുമ്പോള് പെണ്‍കുട്ടിയെ റോഡിലിട്ടും തല്ലുന്നു. കരഞ്ഞ് കൊണ്ട് തെറി വിളിച്ച് കൌമാരക്കാരി സൈക്കിളുമെടുത്ത് പോകുമ്പോഴാണ് വീഡിയോ അവസാനിക്കുന്നത് ഇതിനിടെ യുവതി 'നീ ഇത് രണ്ടാം തവണയാണ് ചെയ്യുന്നത്.' എന്ന് യുവതി പറയുന്നതും കേള്‍ക്കാം. വീഡിയോയുടെ ഒപ്പമുള്ള കുറിപ്പ് ആളുകളെ തീര്‍ത്തും അസ്വസ്ഥരാക്കിയെന്ന് വീഡിയോയ്ക്ക് താഴെ വന്ന കമന്റുകളില്‍ നിന്നും വ്യക്തം. കുറിപ്പെഴുതിയവരെല്ലാം യുവതിക്കെതിരെ തിരിഞ്ഞു. പെണ്‍കുട്ടിയെ തല്ലുകയാണെങ്കില്‍ കാമുകനെയും തല്ലണമെന്നായിരുന്നു വീഡിയോയ്ക്ക് താഴെ മിക്കയാളുകളും എഴുതിയത്. കൌമാരക്കാരിക്ക് യുവതിയും അയാളും തമ്മിലുള്ള ബന്ധം അറിയില്ലായിരിക്കാമെന്ന് ചിലര്‍ എഴുതി. 'യുവതിക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ അത് തീര്‍ക്കേണ്ടത് പെണ്കുട്ടിയോടല്ല, കാമുകനോടാണ്.' ഒരു കാഴ്ചക്കാരനെഴുതി.