ആദ്യ കാഴ്ചയിൽ തന്നെ കൗതുകം ഉണർത്തുന്ന ഈ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോ കണ്ട പല ഉപഭോക്താക്കളും കുറിച്ചതാകട്ടെ ഇതൊരു ഒന്നൊന്നര ബുദ്ധിയായി പോയെന്നും.
അവശ്യകതയാണ് കണ്ടുപിടുത്തങ്ങളുടെ മാതാവ് എന്നാണല്ലോ പറയാറ്. ഇത് അക്ഷരാർത്ഥത്തിൽ ശരിയാണന്ന് തെളിയിക്കുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. മഴ പെയ്ത് വഴിയിലെങ്ങും വെള്ളം നിറഞ്ഞപ്പോൾ വാക്വം ക്ലീനർ ഉപയോഗിച്ച് മഴവെള്ളത്തെ വകഞ്ഞുമാറ്റി ഒരു മനുഷ്യൻ നടന്നു പോകുന്നതിന്‍റെ വീഡിയോയാണിത്. ആദ്യ കാഴ്ചയിൽ തന്നെ കൗതുകം ഉണർത്തുന്ന ഈ വീഡിയോയ്ക്ക് വലിയ സ്വീകാര്യതയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. വീഡിയോ കണ്ട പല ഉപഭോക്താക്കളും കുറിച്ചതാകട്ടെ ഇതൊരു ഒന്നൊന്നര ബുദ്ധിയായി പോയെന്നും.
sarcastic_arpan എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിന്‍റെ ഉടമയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. മഴപെയ്ത് വെള്ളകെട്ടുകൾ നിറഞ്ഞ ഒരു റോഡില്‍ ഒരാൾ വാക്വം ക്ലീനറുമായി നിൽക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് അയാൾ നടക്കാൻ ആരംഭിക്കുകയും വെള്ളകെട്ടുകൾക്ക് അരികിലെത്തുമ്പോൾ വാക്വം ക്ലീനർ ഓൺ ആക്കുകയും ചെയ്യുന്നു. അപ്പോൾ വെള്ളം കാറ്റിന്‍റെ ശക്തിയാൽ രണ്ടിടത്തേക്കായി വകഞ്ഞ് മാറുകയും അതുവഴി അയാൾ നടന്ന് നീങ്ങുന്നതുമാണ് വീഡിയോയിൽ.
undefined
ഇത് 'ഡെവിൾസ് ബ്രേക്ക് ഫാസ്റ്റ്'; കഴിച്ച് തീർക്കാൻ സാധിക്കുക വെറും രണ്ട് ശതമാനം ആളുകൾക്ക് മാത്രം !
വീഡിയോ വൈറലായതോടെ സോഷ്യൽ മീഡിയ ഉപഭോക്താക്കളിൽ ചിലർ അദ്ദേഹത്തെ വിശേഷിപ്പിച്ചത് 'ബുദ്ധിമാനായ തമാശക്കാരൻ' എന്നായിരുന്നു. മറ്റു ചിലർക്ക് അറിയേണ്ടിയിരുന്നത് വാക്വംക്ലീനർ ഓൺ ആക്കുന്നതിനുള്ള വൈദ്യുതി എവിടെ നിന്നും ലഭിച്ചുവെന്നതായിരുന്നു. ഇത്തരത്തിലുള്ള ആശയങ്ങൾ ഇനിയും പ്രാവർത്തികമാക്കണമെന്നും മറ്റ് ചിലർ കുറിച്ചു. ഏതായാലും സെക്കന്‍റുകൾ മാത്രം ദൈർഘ്യമുള്ള വീഡിയോ ഇതിനോടകം ലക്ഷകണക്കിന് ആളുകളാണ് കണ്ടത്. ഏതാനും മാസങ്ങൾ മുമ്പ് പാക്കിസ്ഥാനിൽ നിന്നുള്ള ഒരു കൂട്ടം ആളുകൾ റോഡുകൾ വൃത്തിയാക്കുന്നതിനായി വാക്വം ക്ലീനറിന് സമാനമായി നിർമ്മിച്ച ഒരു ഉപകരണം ഉപയോഗിക്കുന്നതിന്‍റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വഴിയാത്രക്കാരിയെ കൊള്ളയടിക്കാനെത്തിയ കള്ളനെ ഓടിച്ചിട്ട് ഇടിക്കുന്ന കാറിന്‍റെ വീഡിയോ വൈറല്‍ !
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക