വീഡിയോയിലെ മത്സ്യം തികച്ചും സുതാര്യമാണ്, ഒരു ജെല്ലി പോലെ. കണ്ണുകളും വായയും ഒഴിച്ച് മറ്റൊരു അവയവവും ആ മത്സ്യത്തിന്‍റെ ശരീരത്തിൽ നമുക്ക് കാണാൻ സാധിക്കില്ല.
വൈവിധ്യമാർന്ന ജന്തുജാലങ്ങളാല്‍ സമ്പന്നമാണ് ഭൂമി. നമുക്ക് അപരിചിതമായി തുടരുന്ന നിരവധി ജീവജാലങ്ങൾ ഇപ്പോഴും ഈ ഭൂമിയിലുണ്ട്. നമ്മുടെ ചുറ്റുപാടിൽ കാണപ്പെടാത്ത ജീവജാലങ്ങൾ എപ്പോഴും നമ്മുക്കൊരു കൗതുക കാഴ്ചയാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ജീവജന്തുജാലങ്ങളോടുള്ള മനുഷ്യന്‍റെ അപരിചിതത്വം കുറയ്ക്കാൻ സാമൂഹിക മാധ്യമങ്ങളുടെ കടന്നുവരവ് ഒരു പരിധി വരെ സഹായിച്ചിട്ടുണ്ട്. അപരിചിതത്വം കൊണ്ട് തന്നെ നമുക്ക് വിചിത്രമായി തോന്നാവുന്ന നിരവധി ജീവികളുടെ ചിത്രങ്ങളും വീഡിയോകളും ഓരോ ദിവസവും സാമൂഹിക മാധ്യമങ്ങളിലൂടെ നമുക്ക് മുൻപിലേക്കെത്തുന്നു. പ്രകൃതിയുടെ ശ്രദ്ധേയമായ ഇത്തരം സൃഷ്ടികളെക്കുറിച്ച് അറിവ് പകർന്ന് തരാൻ ഇത്തരം വീഡിയോകളിലൂടെയും ചിത്രങ്ങളിലൂടെയും കഴിയും.
കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഒരു സുതാര്യ മത്സ്യത്തിന്‍റെ വീഡിയോ ഇത്തരത്തില്‍ കാഴ്ചക്കാരിൽ വലിയ കൗതുകം ഉണർത്തി. വീഡിയോയിലെ മത്സ്യം തികച്ചും സുതാര്യമാണ്, ഒരു ജെല്ലി പോലെ. കണ്ണുകളും വായയും ഒഴിച്ച് മറ്റൊരു അവയവവും ആ മത്സ്യത്തിന്‍റെ ശരീരത്തിൽ നമുക്ക് കാണാൻ സാധിക്കില്ല. തീർത്തും സുതാര്യമായ ഈ മത്സ്യത്തെ ഒരു നദിക്കരയിൽ ഒരാൾ കയ്യിൽ പിടിച്ചു കൊണ്ട് നിൽക്കുന്നതാണ് വീഡിയോയില്‍ ഉള്ളത്. @ThebestFigen എന്ന ട്വിറ്റർ ഉപയോക്താവ് പങ്കുവച്ച ഈ വീഡിയോ 𝔸𝕞𝕒𝕫𝕚𝕟𝕘 ℕ𝕒𝕥𝕦𝕣𝕖🌱 എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ആദ്യം ട്വിറ്ററില്‍ പങ്കുവച്ചത്. വീഡിയോ ഇതിനകം പതിനേഴ് ലക്ഷത്തിലേറെ പേര്‍ കണ്ടു കഴിഞ്ഞു. പലരും ആദ്യമായിട്ടായിരുന്നു അത്തരമൊരു സുതാര്യമായ മത്സ്യത്തെ കാണുന്നത്.
undefined
ജോലിക്കിടെ ഫോണില്‍ ഹിന്ദിയിൽ സംസാരിച്ചു; 78 -കാരനായ ഇന്ത്യൻ അമേരിക്കൻ എഞ്ചിനീയറെ പിരിച്ച് വിട്ടു !
Transperant fish, cannot see any organs, except the eyes.pic.twitter.com/wFCEzOA1yk
— The Best (@ThebestFigen)അതിനാല്‍ തന്നെ ആ വീഡിയോ കൃത്രിമമായി നിര്‍മ്മിച്ചതാണെന്ന് ചിലര്‍ കുറിച്ചു. എന്നാല്‍ മറ്റ് ചിലര്‍ ലോകത്തെ സുതാര്യമായ മത്സ്യങ്ങളെ പരിചയപ്പെടുത്തുന്ന യൂട്യൂബ് വീഡിയോകളുടെ ലിങ്കുകള്‍ ട്വിറ്റര്‍ വീഡിയോയുടെ താഴെ പങ്കുവച്ചു. വീഡിയോ കണ്ടവരിൽ ചിലർ അവയവങ്ങളില്ലാതെ ഒരു മത്സ്യം എങ്ങനെ ജീവിക്കും എന്ന് അതിശയം കൂറി. മത്സ്യത്തിന്‍റെ ശരീരം സുതാര്യമാണെങ്കിൽ അതിന്‍റെ അവയവങ്ങളും സുതാര്യമായിരിക്കുമെന്ന് ചിലര്‍ മറുപടി പറഞ്ഞു. വീഡിയോ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്കിടിയില്‍ വലിയ തോതില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക