അണ്ണാൻ കുഞ്ഞിനും തന്നാലായത്; പാമ്പിനെതിരെ പോരാടാൻ കീരിയെ സഹായിക്കുന്ന അണ്ണന്‍റെ വീഡിയോ വൈറല്‍ !

By Web Team  |  First Published Jul 11, 2023, 5:15 PM IST

ചില അണ്ണാൻ കുഞ്ഞുങ്ങളാണ് പാമ്പുമായുള്ള പോരാട്ടത്തിൽ കീരിയെ സഹായിക്കാനായെത്തിയത്. പാമ്പിന്‍റെ ശ്രദ്ധ തിരിക്കാനായി അവ പലതരത്തിൽ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെട്ടുന്നു. 



പാമ്പുകളോട് പോരാടി നിൽക്കാൻ സാധാരണഗതിയിൽ ആരും അങ്ങനെ ശ്രമിക്കാറില്ലെങ്കിലും മുഖത്തോട് മുഖം നോക്കി നിന്ന് പോരാടുന്ന ഒരു കൂട്ടരുണ്ട്. അതെ, ജന്മശത്രുക്കളായ കീരികൾ തന്നെ. പാമ്പും കീരിയും തമ്മിലുള്ള പോരാട്ടത്തിന്‍റെ കഥകൾ ഒരുപാട് നമ്മൾ കേട്ടിട്ടുണ്ടാവും. എന്നാൽ ഇതാദ്യമായിരിക്കും പോരാട്ടത്തിനിടയിൽ കീരിയുടെ പക്ഷം പിടിക്കാൻ ഒരാൾ എത്തുന്നത്.  കീരിയുടെ സഹായിയായി ഗസ്റ്റ് റോളിലെത്തിയ ആ കഥാപാത്രം  മറ്റാരുമല്ല അണ്ണാനായിരുന്നു. കഴിഞ്ഞ ദിവസമാണ് ഈ മൂവർ സംഘത്തിന്‍റെ കലഹം സോഷ്യൽ മീഡിയയിൽ വൈറലായത്. അനിമൽ വേൾഡാണ് ഈ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. 

പാമ്പുകളുടെ അതിവേഗത്തിലുള്ള ആക്രമണത്തിൽ നിന്നും വഴുതി മാറാൻ പ്രത്യേക വൈദ്യഗ്ദ്യമുള്ള ജീവികളാണ് കീരീകൾ. കീരികളുടെ ഈ പ്രതിരോധ തന്ത്രം കാണിക്കുന്നതാണ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ. ഓരോ തവണ പാമ്പ് കൊത്താനായി ശ്രമിക്കുമ്പോഴും വളരെ വിദഗ്ധമായാണ് കീരി ഒഴിഞ്ഞുമാറുന്നത്. പാമ്പും കീരിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം നടത്തുന്നതിനിടയിൽ സമീപത്തായി ഏതാനും അണ്ണാൻ കുഞ്ഞുങ്ങൾ കളിക്കുന്നതും വീഡിയോയില്‍ കാണാം. ഇവയിൽ ചില അണ്ണാൻ കുഞ്ഞുങ്ങളാണ് പാമ്പുമായുള്ള പോരാട്ടത്തിൽ കീരിയെ സഹായിക്കാനായെത്തിയത്. പാമ്പിന്‍റെ ശ്രദ്ധ തിരിക്കാനായി അവ പലതരത്തിൽ ശ്രമിക്കുന്നുണ്ടെങ്കിലും പരാജയപ്പെട്ടുന്നു. 

Latest Videos

undefined

 

അമ്മയ്ക്ക് പരീക്ഷ എഴുതാൻ കുഞ്ഞിനെ പരിപാലിച്ച് വനിതാ കോൺസ്റ്റബിൾ; വൈറലായി ഒരു കുറിപ്പ് !

എന്നാൽ, പരാജയം സമ്മതിക്കാൻ തയ്യാറാകാതെ കീരി പൊരുതി നിൽക്കുന്നു. വീഡിയോയുടെ അവസാനം വിജയശ്രീലാളിതനെ പോലെ തല ഉയർത്തി നിൽക്കുന്ന കീരിയെയാണ് കാണാൻ സാധിക്കുന്നത്. അതുകൊണ്ട് തന്നെ പോരാട്ടത്തിൽ കീരിയാണ് ജയിച്ചതെന്ന് വേണമെങ്കിൽ അനുമാനിക്കാം. ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറൽ ആയതോടെ എന്തുകൊണ്ടാണ് പാമ്പും കീരിയും തമ്മിൽ ഇത്രമാത്രം ശത്രുതയെന്ന് ചോദ്യവുമായി പലരും രംഗത്ത് എത്തി.  Quora സൈറ്റിനെ ഉദ്ധരിച്ചുകൊണ്ട് സാമൂഹിക മാധ്യമ ഉപയോക്താക്കളിൽ ഒരാൾ ഇതിന് ഉത്തരം നൽകിയത് ഇത് രണ്ട് ജീവികളുടെയും സ്വാഭാവിക അതിജീവന സഹജാവ ബോധമാണെന്നായിരുന്നു.  എന്നാൽ, മറ്റൊരാൾ അഭിപ്രായപ്പെട്ടത് കീരിയുടെ കുഞ്ഞുങ്ങളെ പാമ്പ് ഭക്ഷണമാക്കുന്നതിനാലാണ് ഇരുജീവികളും തമ്മിൽ ഇത്രമാത്രം ശത്രുതയെന്നായിരുന്നു.

മഴവെള്ളം കളയാന്‍ വാക്വം ക്ലീനർ; 'കാഞ്ഞ ബുദ്ധി'യെന്ന് നെറ്റിസണ്‍സ് !

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

 

click me!