വെളിപ്രദേശത്തെ മരത്തിന് ചുവട്ടിലിരുന്ന് ഒന്ന് ഉറങ്ങിപ്പോയതാണ്. ശരീരത്ത് കൂടി എന്തോ ഇഴയുന്നതായി തോന്നിയപ്പോഴാണ് ഉണര്‍ന്നത്. നോക്കിയപ്പോള്‍ മൂര്‍ഖന്‍.
കാടിന് സമീപത്ത്, വെറും നിലത്തുള്ള ഉറക്കം അത്ര നല്ലതല്ലെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഒരു വീഡിയോ കാഴ്ചക്കാരന്‍റെ ചങ്കിടിപ്പ് കൂട്ടും. രണ്ട് ദിവസം മുമ്പ് ഇന്‍സ്റ്റാഗ്രാമില്‍ പ്രചരിച്ച ഒരു വീഡിയോയിലാണ് ഒരാളുടെ ഷര്‍ട്ടിനുള്ളില്‍ മൂര്‍ഖന്‍ പാമ്പ് കയറിയതായി കാണിച്ചത്. അദ്ദേഹത്തോടൊപ്പമുള്ളവര്‍ ഷര്‍ട്ടിനുള്ളില്‍ നിന്നും പാമ്പിനെ പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്നതും ഒടുവില്‍ സാമാന്യം വലിയൊരു പാമ്പ് ഷര്‍ട്ടിനുള്ളില്‍ നിന്നും പുറത്തേക്ക് വീഴുന്നതും വീഡിയോയില്‍ കാണാം. ചങ്കിടിപ്പോടെയല്ലാതെ വീഡിയോ കണ്ടിരിക്കാനാകില്ല.
ആജ്തക് ജേര്‍ണലിസ്റ്റായ ഗോപി മണിയാറാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ച് കൊണ്ട് ഗോപി ഇങ്ങനെ എഴുതി, 'ഒരാളുടെ ഷർട്ടിനുള്ളിൽ വലിയ മൂർഖൻ പാമ്പ്. മരങ്ങൾക്ക് താഴെ ഇരിക്കുമ്പോഴോ ഉറങ്ങുമ്പോഴോ എപ്പോഴും ശ്രദ്ധിക്കുക'. വീഡിയോയുടെ തുടക്കത്തില്‍, ഒരു മരത്തിന് താഴെ ഇരുകൈകളും പൊക്കിയിരിക്കുന്ന ഒരാളെ കാണാം. ഷര്‍ട്ടിനുള്ളില്‍ പാമ്പുണ്ട്. ശ്രദ്ധിക്കൂ.. ഷര്‍ട്ടിന്‍റെ ബട്ടന്‍ അഴിക്കൂ. എന്ന് തുടങ്ങി ചുറ്റും കൂടി നില്‍ക്കുന്നവരുടെ സംഭാഷണങ്ങളും കേള്‍ക്കാം. ഇതിനിടെ ഒരാള്‍ അദ്ദേഹത്തിന്‍റെ ഷര്‍ട്ടിന്‍റെ ബട്ടനുകള്‍ അഴിക്കുമ്പോള്‍ വയറിന്‍റെ ഭാഗത്ത് പാമ്പിന്‍റെ ഏതാണ്ട് മധ്യഭാഗവും കാണാം.
undefined
2000 വര്‍ഷം പഴക്കമുള്ള ശവകുടീരം; ഇരുമ്പ് യുഗത്തിലെ വനിതാ പോരാളിയുടെതെന്ന് വെളിപ്പെടുത്തല്‍
മേഘവാരം ബീച്ചിൽ അടിഞ്ഞ 25 അടി നീളമുള്ള നീലത്തിമിംഗലത്തിന്‍റെ വീഡിയോ
തുടര്‍ന്ന് കൂടെയുള്ളവര്‍ അദ്ദേഹത്തോട് മുന്നോട്ട് കുനിഞ്ഞിരിക്കാന്‍ പറയുന്നു. അദ്ദേഹം മുന്നോട്ട് കുനിഞ്ഞിരിക്കുമ്പോള്‍ പാമ്പ് പുറക് വശത്ത് കൂടി താഴേക്ക് ചാടുന്നതും വീഡിയോയില്‍ കാണാം. തന്‍റെ ഷര്‍ട്ടിനുള്ളില്‍ പാമ്പ് കയറിയിട്ടും മനസ്ഥൈര്യം വിടാതെ സമചിത്തതയോടെ ഇരുന്ന അദ്ദേഹത്തിന്‍റെ മനോധൈര്യത്തെ നിരവധി കാഴ്ചക്കാര്‍ അഭിനന്ദിച്ചു. "വളരെ ഭാഗ്യവാനും ധീരനുമായ മനുഷ്യൻ." ഒരു കാഴ്ചക്കാരനെഴുതി. അദ്ദേഹത്തെ സഹായിക്കാനെത്തിയവരെയും അഭിനന്ദിച്ചവര്‍ കുറവല്ലായിരുന്നു. "ആളുകളുടെ നല്ല പിന്തുണ, തുറന്ന വയലിൽ ഉറങ്ങുന്നവർ ശ്രദ്ധിക്കണം." മറ്റൊരാള്‍ കുറിച്ചു. "ദൈവം ഈ മനുഷ്യനെ പാമ്പുകടിയിൽ നിന്ന് രക്ഷിച്ചു." മറ്റൊരാള്‍ എഴുതിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക