ആപ്പിള്‍ ലാപ്പ്ടോപ്പിന് മുകളില്‍ ചിത്രം വരയ്ക്കാമോയെന്ന് ചോദിച്ച് ഒരാള്‍ തന്‍റെ ലാപ്പ്ടോപ്പ് നല്‍കുന്നു. പിന്നെ അഞ്ച് മിനിറ്റ്. തീയും സ്പ്രേപെയിന്‍റും കൊണ്ട് ഒരു കൈവിരുതായിരുന്നു.
നഗരങ്ങളുടെയും തെരുവുകളുടെയും ഇടവഴികളിലെവിടെയെങ്കിലും ചോക്ക് കൊണ്ട് വരച്ച ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ? അജ്ഞാതനായ ചിത്രകാരന്‍റെ അത്തരം തെരുവോര ചിത്രത്തില്‍ അധികവും കാടും മലകളും പുഴകളും സൂര്യനും നിറഞ്ഞു. അപൂര്‍വ്വമായി തെരുവുകളും. ലോകമെമ്പാടും ഇത്തരം തെരുവോര ചിത്രകാരന്മാരുണ്ട്. ചിലര്‍ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ തത്സമയം ചിത്രരചന നടത്തുന്നു. അത്തരമൊരു തെരുവോര ചിത്രകാരന്‍റെ വീഡിയോ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പേരെ ആകര്‍ഷിച്ചു. വെറും അഞ്ച് മിനിറ്റ് മാത്രമുള്ള വീഡിയോയില്‍ റോമിലെ ഒരു തെരുവില്‍ ഇരുന്ന് സ്പ്രേ പെയിന്‍റ് ഉപയോഗിച്ച് ചിത്രരചന നടത്തുന്നയാള്‍ വരച്ച ചിത്രം 'മാസ്റ്റര്‍പീസ്' എന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഒന്നടങ്കം പറയുന്നത്.
Pareekh Jain തന്‍റെ എക്സ് അക്കൌണ്ടിലൂടെ പങ്കുവച്ച വീഡിയോയുടെ തുടക്കത്തില്‍ ഒരു തെരുവില്‍ കുറച്ച് ബാഗുകളുടെ അരികിലായി ഒരാള്‍ മുട്ടുകുത്തിയിരിക്കുന്നത് കാണാം. പിന്നാലെ വീഡിയോ പകര്‍ത്തുന്നയാള്‍ തന്‍റെ ആപ്പിള്‍ ലാപ്പ്ടോപ്പില്‍ ചിത്രം വരയ്ക്കാമോയെന്ന് ചോദിച്ച് ലാപ്ടോപ്പ് നല്‍കുന്നു. പിന്നെ അഞ്ച് മിനിറ്റ്. തീയും സ്പ്രേ പെയിന്‍റും കൊണ്ട് ഒരു കൈവിരുതായിരുന്നു. ചില മാതൃകകള്‍ ലാപ്പിന് മുകളില്‍ വച്ചാണ് ഓരോ തവണയും അയാള്‍ സ്പ്രേ പെയിന്‍റ് ഉപയോഗിച്ചത്. നിമിഷങ്ങള്‍ക്കുള്ളില്‍ ലാപ്പ്ടോപ്പിന് മുകളില്‍ ഫോട്ടോഫിനിഷില്‍ റോമിലെ കൊളോസിയത്തിന്‍റെ ചിത്രം. വീഡിയോ കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ക്ക് രണ്ടാമതൊരു അഭിപ്രായമില്ലായിരുന്നു എന്ന് തന്നെ പറയാം. അവരെല്ലാം ചിത്രത്തെ മാസ്റ്റര്‍പീസ് എന്ന് വിശേഷിപ്പിച്ചു.
undefined
A man let this street artist spray paint his laptop. Talent!
This was filmed in Rome, Italy, next to the Colosseum.
Credit: Unknown, ViaWeb pic.twitter.com/BL2pz2c7CX
വീഡിയോ ഇതിനകം അറുപത്തിയൊമ്പതിനായിരത്തോളം പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ ആപ്പിളിന്‍റെ ലാപ്പ്ടോപ്പിന് മുകളിലെ തീ ലാപ്പ്ടോപ്പിനെ നശിപ്പിച്ചിരിക്കാമെന്ന് അഭിപ്രായപ്പെട്ടു. 'കാര്യമൊക്കെ ശരി, പക്ഷേ തീ സ്പ്രേ വേണ്ടായിരുന്നു' എന്നായിരുന്നു ചിലരുടെ അഭിപ്രായം. ചിത്രകാരന്‍റെ പ്രതിഭയെ കാഴ്ടക്കാരില്‍ ഏറെ പേര്‍ അഭിനന്ദിച്ചു. ചിലര്‍ അതേ ചിത്രകാരന്‍റെ വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്പ്രേ പെയിന്‍റിംഗ് ഉപയോഗിച്ച് ചിത്രങ്ങള്‍ വരയ്ക്കുന്ന ഫോട്ടോകള്‍ പങ്കുവച്ചു. ചിലര്‍ അയാള്‍ ബംഗാളി വംശജമാണെന്ന് എഴുതി. ചിലര്‍ ലോകമെമ്പാടും അത്തരം തൊരുവോര ചിത്രകാരന്മാരുണ്ടെന്നും അവരില്‍ ചിലര്‍ വരച്ചതെന്നും സൂചിപ്പിച്ച് ചില ചിത്രങ്ങളും പങ്കുവച്ചു.
'ഓ ദൈവമേ....'; ഇരു കൈകളിലും തോക്കേന്തി വെടിവയ്ക്കുന്ന കുട്ടി സ്നൈപ്പറുടെ വീഡിയോ വൈറല്‍ !