'സ്വര്‍ഗത്തിലേക്കുള്ള യാത്രയിലായിരുന്നു, ഇടയ്ക്ക് വീട് കേറിവന്നു'; വൈറലായി ഒരു വീഡിയോ !

By Web Team  |  First Published Mar 14, 2024, 5:03 PM IST


ഏയ് പെണ്‍കുട്ടികളെ, നിങ്ങളെന്തിനാണ് മറ്റൊരാളുടെ മേല്‍ക്കൂരയില്‍‌ ചെയ്യുന്നത്?  എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട അപകട വീഡിയോ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധനേടി. 



വാഹനം ഓടിക്കുമ്പോള്‍ ഏറെ ശ്രദ്ധ ആവശ്യമാണ്. ഇരുപുറവും മുമ്പിലും പിമ്പിലും ശ്രദ്ധവേണം. ഇത്രയെറെ ശ്രദ്ധയോടെ ഓടിച്ചാലും എതിരെ വരുന്നരുടെ അശ്രദ്ധ കാരണവും അപകടങ്ങള്‍ സംഭവിക്കാം. എന്നാല്‍ ഇത്തരമൊരു അപകടം എങ്ങനെ സംഭവിച്ചെന്ന അങ്കലാപ്പിലാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍. അത്തരമൊരു ചോദ്യത്തിന് കാരണമായതാകട്ടെ infojawabarat എന്ന ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോയും. വെറും രണ്ട് ദിവസം കൊണ്ട് വീഡിയോ 17 ലക്ഷം പേരാണ് കണ്ടത്. ഒപ്പം അഞ്ച് ലക്ഷത്തോളം പേര്‍ വീഡിയോ ലൈക്കും ചെയ്തു. 

ഏയ് പെണ്‍കുട്ടികളെ, നിങ്ങളെന്തിനാണ് മറ്റൊരാളുടെ മേല്‍ക്കൂരയില്‍‌ ചെയ്യുന്നത്?  എന്ന കുറിപ്പോടെ പങ്കുവയ്ക്കപ്പെട്ട വീഡിയോയുടെ തുടക്കത്തില്‍ ഒരു ഓടിട്ട കെട്ടിടത്തിന്‍റെ കുറച്ച് ഭാഗത്തെ ഓട് തകര്‍ത്ത് കയറിയെ ഒരു സ്കൂട്ടറും സ്കൂട്ടറില്‍ രണ്ട് പെണ്‍കുട്ടികളും ഇരിക്കുന്നത് കാണാം. പെണ്‍കുട്ടികള്‍ ഓടിന് മുകളില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിലാണ്. ഇതിനിടെ ഒരു പെണ്‍കുട്ടി ഓടിനിടയിലൂടെ താഴേക്ക് വീഴാന്‍ ശ്രമിച്ച ഒരു ചെരിപ്പെടുത്ത് പുറത്തേക്ക് എറിയുന്നതും കാണാം. പെണ്‍കുട്ടികള്‍ ഭയമൊന്നും പ്രകടിപ്പിച്ചിരുന്നില്ലെന്നതും ശ്രദ്ധേയം. ഇതിനിടെ ഒരാള്‍ പതുക്കെ ഓടിന് മുകളിലേക്ക് കയറുകയും പെണ്‍കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ ദൃശ്യങ്ങള്‍ ചുറ്റുപാടുകള്‍ പകര്‍ത്തുമ്പോള്‍ കുറച്ച് പേര്‍ കാഴ്ച കണ്ട് റോഡില്‍ നില്‍ക്കുന്നു. റോഡില്‍ നിന്നും അല്പം താഴ്ന്നാണ് വീട് നിന്നിരുന്നത്. റോഡിന് സമാന്തരമായി അല്പം ഉയര്‍ന്നാണ് വീടിന്‍റെ ഓട് വിരിച്ച മേല്‍ക്കൂര. കുട്ടികള്‍ വാഹനമോടിച്ച് അബദ്ധവശാല്‍ വീടിന് മുകളിലേക്ക് കയറിയതാണ്. ഭാഗ്യം കൊണ്ടാണ് കുട്ടികള്‍ താഴേക്ക് പോകാതിരുന്നത്. 

Latest Videos

undefined

45 ലക്ഷം വാർഷിക ശമ്പളം വേണമെന്ന് ഉദ്യോഗാര്‍ത്ഥി; ലോണിന് അപേക്ഷിക്കട്ടെയെന്ന് കമ്പനി സിഇഒ

യുപിയില്‍ പര്‍ദയിട്ട് വേഷം മാറിയ കളക്ടര്‍ ആശുപത്രിയിലെത്തി; ഫാര്‍മസിയിലെ ആ കാഴ്ച അദ്ദേഹത്തെ ഞെട്ടിച്ചു

വീഡിയോ കണ്ട് ആളുകള്‍ ആവേശപൂര്‍വ്വം കുറിപ്പുകളെഴുതാനെത്തി. അത് പെണ്‍കുട്ടികളുടെ തെറ്റല്ല എന്നായിരുന്നു ഒരു കുറിപ്പ്. 'ആരും ഒന്നും പറയില്ല. അത് ആ വീടിന്‍റെ തെറ്റാണ്. അല്ലെങ്കില്‍ വീട് വഴിയിലേക്ക് ഇറങ്ങിവരുമോ?' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരനെഴുതിയത്. 'ഞങ്ങളും ഇങ്ങനാ വീട്ടിലേക്ക് പോകുന്നത്. അപ്പോ അതായിരിക്കും കണ്ടീഷന്‍' മറ്റൊരു കാഴ്ചക്കാരനെഴുതി. 'ഒ അത് സ്വര്‍ഗ്ഗത്തിലേക്കുള്ള യാത്രയായിരുന്നു. ഇടയ്ക്കാണ് വീട് കേറി വന്നത്' എന്നായിരുന്നു ഒരു രസകരമായ കുറിപ്പ്. മറ്റ് ചിലര്‍ ഗൂഗിള്‍ മാപ്പിനെ വിശ്വസിക്കരുതെന്ന് എഴുതി. 

പാവ് ഭാജിക്ക് പണമില്ല, പകരം നല്‍കിയത് അടുത്ത കൌണ്ടറിലെ ഫിറ്റായ ചേട്ടന്‍റെ ഐഫോണ്‍, തിരികെ കിട്ടാന്‍ പെട്ടപാട്
 

click me!