'ഒരിക്കല്‍ പോകണം, ഇതു പോലെ ഒഴുകി....'; അരുവിയിലൂടെ സ്ലീപിംഗ് ബെഡില്‍ ഒഴുകി പോകുന്നവരുടെ വീഡിയോ വൈറല്‍

By Web Team  |  First Published Apr 8, 2024, 10:00 AM IST

നിറയെ മരങ്ങള്‍ നിറഞ്ഞ അവിടെയും ഇവിടെയും മാത്രം സൂര്യപ്രകാരം വീഴുന്ന ഒരു കാട്ടരുവിലിയൂടെ  സ്ലിപിംഗ് ബാഗുകളില്‍ കിടന്ന് ഒഴുകിപ്പോകുന്ന മൂന്ന് പേരുടെ കാഴ്ച ആളുകള്‍ ഇരുകൈയും നീട്ടി സൂക്ഷിച്ചു. 



റ്റവും ഒടുവിലെത്തിയ ഏപ്രില്‍ 11 വരെയുള്ള കാലാവസ്ഥാ പ്രവചനത്തില്‍ ഏപ്രിൽ 9 -ാം തിയതി, അതായത് നാളെ 14 ജില്ലകളിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആ ആശ്വാസത്തിലാണ് ഇന്ന് കേരളം. കൊല്ലം ജില്ലയില്‍ 40 ഡിഗ്ര സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. ഒപ്പം മറ്റ് ജില്ലകളിലും ഒന്നും രണ്ടും ഡിഗ്രി ചൂട് കൂടിയിട്ടുണ്ട്. കനത്ത വേനലാണ് മുന്നിലുള്ളതെന്ന് ചുരുക്കും. ഇതിനിടെ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ കാഴ്ചക്കാര്‍ക്ക് മറ്റൊരു കുളിരായി മാറി. വീഡിയോ ഇതിനകം നാല്പത്തി മൂന്ന് ലക്ഷം പേരാണ് കണ്ടത്. ഏതാണ്ട് രണ്ടേകാല്‍ ലക്ഷം പേര്‍ വീഡിയോ ലൈക്ക് ചെയ്തു. 

trvlnotes എന്ന റഷ്യന്‍ ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. 'ലോകം മുഴുവൻ കാത്തിരിക്കട്ടെ...' എന്ന കുറിപ്പുമായി പങ്കുവച്ച വീഡിയോയില്‍ നിറയെ മരങ്ങള്‍ നിറഞ്ഞ അവിടെയും ഇവിടെയും മാത്രം സൂര്യപ്രകാരം വീഴുന്ന ഒരു കാട്ടരുവിലിയൂടെ  സ്ലിപിംഗ് ബാഗുകളില്‍ കിടന്ന് ഒഴുകിപ്പോകുന്ന മൂന്ന് പേരുടെ ദൃശ്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. വീഡിയോയില്‍ കാട്ടിലെ പേരറിയാത്ത അനേരം പക്ഷികളുടെ കുറുകലും കൊഞ്ചലുകളും വെള്ളം ഒഴുകുന്ന ശബ്ദവും മാത്രമായിരുന്നു ഉണ്ടായിരുന്നത്. 'നിങ്ങള്‍ ഇതിന് മുമ്പ് ട്രോപ്പിക്കല്‍ ഫോറസ്റ്റിലൂടെ ഇങ്ങനെ ഒഴുകിപോയിട്ടുണ്ടോ' എന്ന് വീഡിയോയില്‍ ചോദിക്കുന്നു. ഒപ്പം സ്ഥലവും അടയാളിപ്പെടുത്തി കാണിക്കുന്നു. ഡെയിൻട്രീ നാഷണൽ പാർക്ക്, ഓസ്ട്രേലിയ. 

Latest Videos

undefined

'അല്ലേലും മാനുവൽ കാറാണ് നല്ലത്...'; ട്രക്ക് ഡ്രൈവറുടെ 'ഭീഷണി'യില്‍ സോഷ്യല്‍ മീഡിയ

'ഏൻ താത്ത, പാട്ടി, അമ്മ...' തന്‍റെ കുടുംബവും വിമാനത്തിലുണ്ടെന്ന് പൈലറ്റ്; കൈയടിച്ച് യാത്രക്കാരും, വൈറൽ വീഡിയോ

ഭൂമിയില്‍ നിന്നും മനുഷ്യന്‍റെ ഇടപെടലിലൂടെ നഷ്ടപ്പെടുന്ന മഴക്കാടുകള്‍ സംരക്ഷിക്കാനായി 1981-ലാണ് ഡെയിൻട്രീ നാഷണൽ പാർക്ക് സ്ഥാപിച്ചത്. ഏഴ് വർഷത്തിന് ശേഷം, 1988-ൽ ഡെയിൻട്രീ നാഷണൽ പാർക്കിന് യുനെസ്കോയുടെ ലോക പൈതൃക പദവി ലഭിച്ചു. ഡെയിൻട്രീ നാഷണൽ പാർക്കിലെ വനം 125 ദശലക്ഷം വര്‍ഷത്തിലേറെയായി ഈ മഴക്കാട് ഓസ്ട്രേയിലയിലുണ്ടെന്ന് വനത്തെ കുറിച്ച് പഠിച്ച ഗവേഷകര്‍ പറയുന്നു. ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിന്‍റെ വടക്കുകിഴക്കൻ തീരത്ത് കെയ്ൻസിൽ നിന്ന് 100 കിലോമീറ്റർ വടക്കുപടിഞ്ഞാറായിട്ടാണ് 1,200 ചതുരശ്ര മീറ്റർ വിസ്തൃതിലുള്ള ഈ ദേശീയോദ്യാനമുള്ളത്. നദിയുടെ വടക്ക് ഭാഗത്തുള്ള ഭാഗമാണ് ഏറ്റവും പുരാതനമായ വനം. ഇവിടെ ഇനിയും കണക്കെടുത്തിട്ടില്ലാത്ത നൂറ് കണക്കിന് അത്യപൂര്‍വ്വ ജിവജാലങ്ങള്‍ വസിക്കുന്നു.  ഭീമാകാരവും കറുപ്പും നീലയും നിറഞ്ഞ ചിത്രശലഭങ്ങൾക്കും പ്രസിദ്ധമാണ് ഇവിടം. അക്രമണകാരികളായ കാസോവറി പക്ഷികളുടെ ആവാസ കേന്ദ്രമാണ് ഇവിടം. വീഡിയോ കണ്ട ചിലര്‍ മുതലകളെയും പാമ്പുകളെയും കുറിച്ച് ഭയപ്പെട്ടപ്പോള്‍ മറ്റ് ചിലര്‍ ജീവിതത്തില്‍ ഒരിക്കലെങ്കിലും അതുപോലെ ഒന്നും അറിയാതെ ഒഴുകിപ്പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. 

ലേഡീസ് കോച്ചിലെ ഏക പുരുഷന്‍, ഇറങ്ങാൻ പറഞ്ഞപ്പോൾ തർക്കവും; വൈറൽ വീഡിയോ കാണാം

click me!